< Back
Saudi Arabia
തീർത്ഥാടനത്തിനിടെ കുട്ടികളുടെ കാര്യത്തിൽ ആശങ്ക വേണ്ട; പ്രവാചക പള്ളിയിൽ ചിൽഡ്രൻസ് നഴ്സറി സെന്റർ പ്രവർത്തനമാരംഭിച്ചു
Saudi Arabia

തീർത്ഥാടനത്തിനിടെ കുട്ടികളുടെ കാര്യത്തിൽ ആശങ്ക വേണ്ട; പ്രവാചക പള്ളിയിൽ ചിൽഡ്രൻസ് നഴ്സറി സെന്റർ പ്രവർത്തനമാരംഭിച്ചു

Web Desk
|
16 Dec 2024 7:14 PM IST

പള്ളിയുടെ വടക്കുകിഴക്കൻ ഭാഗത്താണ് സെന്റർ പ്രവർത്തിക്കുന്നത്

മദീന: മദീനയിലെ പ്രവാചക പള്ളിയിൽ ചിൽഡ്രൻസ് നഴ്സറി സെന്റർ ആരംഭിച്ച് സൗദി അറേബ്യ. ജനറൽ പ്രെസിഡെൻസി ഓഫ് അഫയേഴ്സാണ് പദ്ധതി ഒരുക്കുന്നത്. തീർത്ഥാടകരുടെ കുട്ടികൾക്ക് സുരക്ഷിതവും വിദ്യാഭ്യാസ അന്തരീക്ഷവും നൽകുന്നതിന്റെ ഭാഗമായാണ് നഴ്സറി സെന്റർ ആരംഭിച്ചത്. പള്ളിയുടെ വടക്കുകിഴക്കൻ ഭാഗത്താണ് സെന്റർ പ്രവർത്തിക്കുന്നത്. പരിശീലനം നേടിയ പ്രൊഫഷണലുകളുടെ സഹായത്തോടെയാണ് സെന്റർ പ്രവർത്തിക്കുന്നത്. ഇസ്ലാമിക മൂല്യങ്ങൾ, പ്രവാചക ജീവിതം, ഉപദേശങ്ങൾ എന്നിവയാണ് പാഠ്യ വിഷയങ്ങൾ, നിരീക്ഷണ ക്യാമറകൾ ഉൾപ്പെടുന്ന സുരക്ഷാ സംവിധാനങ്ങൾ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

പാസ്‌പോർട്ട്, ഇക്കാമ, ഐഡി കാർഡ് തുടങ്ങിയ തുടങ്ങിയ ഡോക്യൂമെന്റുകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. തീർത്ഥാടനം കഴിഞ്ഞു കുട്ടികളെ തിരികെ കൊണ്ട് പോവാനും ഇവ ആവശ്യമാണ്. പ്രവാചക പഠനത്തിന് പുറമെ ബൗദ്ധിക വിദ്യാഭ്യാസവും കുട്ടികൾക്ക് നൽകും. ഗെയിമുകളും വ്യത്യസ്ത വീഡിയോകളിലൂടെയുമായിരിക്കും പഠനം പുരോഗമിക്കുക. രാവിലെ 5 മണി മുതൽ രാത്രി 11 മണി വരെയായിരിക്കും നഴ്സറി പ്രവർത്തിക്കുക. 268 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. 69 രാജ്യങ്ങളിൽ നിന്നായി 7100 കുട്ടികൾക്കാണ് കഴിഞ്ഞ ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം സേവനം ലഭ്യമാക്കിയത്.

Similar Posts