< Back
Saudi Arabia
Cigis AI workshop paves the way for a new era of creativity
Saudi Arabia

സർഗാത്മകതയുടെ പുതിയ കാലത്തേക്ക് വഴിതുറന്ന് സിജിയുടെ എഐ ശില്പശാല

Web Desk
|
22 May 2025 9:22 PM IST

ഐടി കൺസൾട്ടന്റും എ ഐ എക്‌സ്പർട്ടുമായ എഞ്ചിനീയർ മുഹമ്മദ് തയ്യാർ ശില്പശാല നയിച്ചു

റിയാദ്:സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ 'നിർമിത ബുദ്ധിയുടെ (എഐ)സർഗാത്മകതയും ഉത്പ്പാദനക്ഷമതയും' എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ട്രെൻഡ് മൈക്രോ കമ്പനിയിലെ ഐടി കൺസൾട്ടന്റും എ ഐ എക്‌സ്പർട്ടുമായ എഞ്ചിനീയർ മുഹമ്മദ് തയ്യാർ നയിച്ച ശില്പശാലയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറിലേറെ പേർ പങ്കെടുത്തു. നിർമിത ബുദ്ധിയുടെ അനന്തസാധ്യതകൾ പരിചയപ്പെടുത്തി.

ചാറ്റ് ജിപിടി പ്രോംപ്റ്റിംഗ് ടെക്‌നിക്‌സ്, എഐ സ്റ്റോറി ടെല്ലിംഗ്, അവതാർ ക്രിയേഷൻ തുടങ്ങി കൗതുകമുണർത്തുന്ന നിരവധി ആപ്ലിക്കേഷനുകളുടെ പ്രായോഗിക പരിശീലനമാണ് കുട്ടികളും രക്ഷിതാക്കളും ഒരുമിച്ചിരുന്ന്, അവരവരുടെ ലാപ്‌ടോപ്പിലൂടെ, ട്രെയിനറുടെ സഹായത്തോടെ പൂർത്തിയാക്കിയത്.

എഐ ഉപയോഗിച്ച് കഥ രചിക്കുന്ന രീതിയാണ് ആദ്യം പരിചയപ്പെടുത്തിയത്. തുടർന്ന് ഇതേ സ്‌ക്രിപ്റ്റിന് അനുയോജ്യമായ നാലു ഇമേജുകൾ സൃഷ്ടിച്ചു. ടെക്സ്റ്റ് നൽകി വോയ്‌സ് ഓവർ തയ്യാറാക്കി. പൂർണമായും എഐ ജനറേറ്റ് ചെയ്യുന്ന ശബ്ദവും ചിത്രവും ഉപയോഗിച്ചും വീഡിയോ എഡിറ്റ് ചെയ്തുമുള്ള പരിശീലനം, കുട്ടികൾക്കും മുതിർന്നവർക്കും നവ്യാനുഭവമായിരുന്നു. ഇതിനു പുറമെ റാപിഡ് വെബ്‌സൈറ്റ് ഡവലപ്‌മെന്റ്, ഗൂഗ്ൾ സ്റ്റുഡിയോ, ഗൂഗ്ൾ എൽ എം നോട്ട്ബുക്ക് തുടങ്ങിയവയുടെ ഡെമോ സെഷനും ആകർഷകമായി.

അഞ്ച് മണിക്കൂറോളം നീണ്ട് നിന്ന ശില്പശാലയിൽ എ ഐ വിഷയാടിസ്ഥാനത്തിൽ റാപിഡ് ഫയർ ചോദ്യോത്തര മത്സരവും സമ്മാന ദാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ശിൽപശാലക്ക് നേതൃത്വം നൽകിയ എഞ്ചിനീയർ മുഹമ്മദ് തയ്യാറിനുള്ള ഉപഹാരം റഷീദലി കൈമാറി.

സിജി റിയാദ് ചാപ്റ്റർ ചെയർമാൻ മുനീബ് ബി എച്ച് ആമുഖ പ്രഭാഷണം നടത്തി. പരിപാടിക്ക് അമീർ ഖാൻ, മുസ്തഫ, നവാസ് റഷീദ്, അബ്ദുൽ അസീസ് തങ്കയത്തിൽ, റഷീദലി, അബ്ദുൽ നിസാർ, അബൂബക്കർ, റിസ്‌വാൻ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Similar Posts