< Back
Saudi Arabia
റിയാദിൽ ക്ലൗഡ് സീഡിംഗ് പദ്ധതി വിജയകരം: മഴയുടെ അളവ് വർധിപ്പിക്കാൻ പുതിയ നീക്കം
Saudi Arabia

റിയാദിൽ ക്ലൗഡ് സീഡിംഗ് പദ്ധതി വിജയകരം: മഴയുടെ അളവ് വർധിപ്പിക്കാൻ പുതിയ നീക്കം

Web Desk
|
9 Aug 2025 8:42 PM IST

റിയാദ്: വേനൽക്കാലത്ത് മഴയുടെ അളവ് വർധിപ്പിക്കാനും ജലസുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് സൗദിയുടെ തലസ്ഥാനമായ റിയാദിൽ ആദ്യമായി നടപ്പാക്കിയ ക്ലൗഡ് സീഡിംഗ് പദ്ധതി വിജയകരമായി പൂർത്തിയാക്കി. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഈ പരീക്ഷണം, റിയാദിലെ ഒരു ഗവർണറേറ്റിലാണ് നടപ്പാക്കിയത്. 2006 മുതൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും, റിയാദിൽ ഇത് ആദ്യമായാണ് നടപ്പിലാക്കുന്നത്.

മേഘങ്ങളെ ഉത്തേജിപ്പിച്ച് മഴയുണ്ടാക്കുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിംഗ്. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തിയത്. പ്രത്യേക വിമാനങ്ങളും പരിശീലനം ലഭിച്ച വിദഗ്ദ്ധരും ഇതിനായി രംഗത്തുണ്ടായിരുന്നു. പദ്ധതി വിജയകരമായ സാഹചര്യത്തിൽ, ഇത് തലസ്ഥാനത്തും രാജ്യത്തുടനീളം വ്യാപകമാക്കായി പരീക്ഷിക്കും. നിലവിൽ യുഎഇ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ വേനൽക്കാലത്ത് ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

Similar Posts