< Back
Saudi Arabia
Comprehensive development of the Abha road, 2 km long, north of Riyadh
Saudi Arabia

റിയാദിലെ അബഹ റോഡ് ഇനി സ്മാർട്ട്; രണ്ട് കി.മീ നീളത്തിൽ അത്യാധുനിക വികസനം പൂർത്തിയായി

Web Desk
|
6 March 2026 10:30 PM IST

റോഡിന്റെ മധ്യഭാഗത്തായി 160 പുതിയ മരങ്ങൾ വെച്ചുപിടിപ്പിച്ചു

റിയാദ്: റിയാദിന്റെ വടക്കൻ മേഖലയിലെ അബഹ റോഡിൽ സമഗ്രമായ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി റിയാദ് മുനിസിപ്പാലിറ്റി അറിയിച്ചു. രണ്ട് കിലോമീറ്റർ നീളത്തിൽ നടന്ന ഈ പദ്ധതിയിലൂടെ റോഡിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും നഗരഭംഗി വർദ്ധിപ്പിക്കുകയും ചെയ്തു. രണ്ട് കിലോമീറ്റർ നീളത്തിൽ നടന്ന വികസനം റോഡിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും നഗരഭംഗി വർധിപ്പിക്കുകയും ചെയ്യുന്നതാണ്.

പഴയ അസ്ഫാൽട്ട് പാളികൾ നീക്കം ചെയ്ത് 2,200 ക്യൂബിക് മീറ്റർ പുതിയ ടാറിട്ടു. 2,000 ചതുരശ്ര മീറ്ററിൽ റോഡ് മാർക്കിങ്ങുകളും 300 ചതുരശ്ര മീറ്ററിൽ കാൽനടയാത്രക്കാർക്കുള്ള അടയാളങ്ങളും പാർക്കിങ് സൗകര്യങ്ങളും ഒരുക്കി. റോഡിന്റെ മധ്യഭാഗത്തായി 160 പുതിയ മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ഉണങ്ങിപ്പോയ ഈന്തപ്പനകൾ നീക്കം ചെയ്യുകയും നിലവിലുള്ളവ വെട്ടി ഒതുക്കുകയും ചെയ്തു. യാത്രക്കാരുടെ സുരക്ഷയ്ക്കായി 42 തൂണുകളിലായുള്ള 84 ലൈറ്റുകൾ പരിശോധിച്ച് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

Similar Posts