< Back
Saudi Arabia

Saudi Arabia
റിയാദിൽ രണ്ട് പാർക്കുകളുടെ നിർമാണം ആരംഭിച്ചു
|5 Feb 2026 5:53 PM IST
അൽ ജസീറ, ദാറുൽ ബൈദ എന്നീ പാർക്കുകളുടെ നിർമാണമാണ് തുടങ്ങിയത്
റിയാദ്: സൗദി തലസ്ഥാനത്തിന്റെ തെക്കും കിഴക്കും ഭാഗത്തുള്ള പ്രധാന പാർക്കുകളുടെ നിർമാണം തുടങ്ങി റിയാദ് മുനിസിപ്പാലിറ്റി. അൽ ജസീറ, ദാറുൽ ബൈദ പാർക്കുകളുടെ നിർമാണമാണ് തുടങ്ങിയത്. അൽ ജസീറ പാർക്ക് 600,000-ത്തിലധികം താമസക്കാർക്കും ദാറുൽ ബൈദ പാർക്ക് 7,95,300-ലധികം താമസക്കാർക്കും ഉപകാരപ്പെടും.
1,47,700 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയിലാണ് അൽ ജസീറ പാർക്ക് നിർമിക്കുന്നത്. ഗോൾഫ് കോഴ്‌സ്, വാട്ടർ, സ്‌പോർട്‌സ് ഗെയിമുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, നടപ്പാതകൾ, ഹരിത ഇടങ്ങൾ എന്നിവ പാർക്കിലുണ്ടാകും.
അതേസമയം, 1, 69,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുണ്ടാകും ദാറുൽ ബൈദ പാർക്കിന്. സ്‌പോർട്‌സ് മൈതാനങ്ങൾ, ഇൻഡോർ ഗാർഡനുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, നടപ്പാതകൾ, ഹരിത ഇടങ്ങൾ എന്നിവയൊക്കെ പാർക്കിലുണ്ടാകും. മെട്രോ സ്റ്റേഷനോട് ചേർന്നാകും പാർക്ക്.