< Back
Saudi Arabia
Contact airlines before departure; Saudi airports issue cautionary advice
Saudi Arabia

പുറപ്പെടുന്നതിന് മുമ്പ് എയർലൈനുകളുമായി ബന്ധപ്പെടണം; സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്ന് ജാഗ്രതാ നിർദേശം

Web Desk
|
3 March 2026 9:13 PM IST

ഔദ്യോഗിക വെബ്സൈറ്റുകൾ, ആപ്പുകൾ എന്നിവ വഴി മാത്രം വിവരങ്ങൾ സ്ഥിരീകരിക്കണം

റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് സൗദിയിലെ പ്രധാന വിമാനത്താവളങ്ങൾ ഓർമിപ്പിച്ചു. റിയാദിലെ കിങ് ഖാലിദ്, ജിദ്ദയിലെ കിങ് അബ്ദുൽ അസീസ്, ദമ്മാമിലെ കിങ് ഫഹദ് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് യാത്രക്കാർക്കായി ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചരണങ്ങൾ വിശ്വസിക്കാതെ, എയർലൈനുകളുടെയും വിമാനത്താവളങ്ങളുടെയും ഔദ്യോഗിക വെബ്സൈറ്റുകൾ, ആപ്പുകൾ എന്നിവ വഴി മാത്രം വിവരങ്ങൾ സ്ഥിരീകരിക്കണമെന്നും അധികൃതർ അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കാനോ വൈകാനോ സാധ്യതയുള്ളതിനാൽ മുൻകൂട്ടി അറിയുന്നത് വിമാനത്താവളങ്ങളിലെ അനാവശ്യ തിരക്കും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Similar Posts