< Back
Saudi Arabia
സൗദിയിൽ ഇന്ന് 3575  പേർക്ക് കോവിഡ്
Saudi Arabia

സൗദിയിൽ ഇന്ന് 3575 പേർക്ക് കോവിഡ്

Web Desk
|
7 Jan 2022 9:29 PM IST

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിലധികം പേരാണ് കോവിഡ് പരിശോധന നടത്തിയത്

സൗദിയിൽ ഇന്ന് 3575 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തിലധികം പേരാണ് കോവിഡ് പരിശോധന നടത്തിയത്. 817 പേർക്ക് രോഗം ഭേദമായി. 985 പേർക്ക് റിയാദിലും 829 പേർക്ക് ജിദ്ദയിലും 393 പേർക്ക് മക്കയിലും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മദീനയിൽ 118 പേർക്കും ഹുഫൂഫിൽ 105 പേർക്കും രോഗം കണ്ടെത്തി. മറ്റു നഗരങ്ങളിലെല്ലാം നൂറിൽ താഴെയാണ് ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തത്.

18,357 പേർ വിവിധ ആശുപത്രികളിലായി നിലവിൽ ചികിത്സയിലുണ്ട്. ബൂസ്റ്റർ ഡോസ് എടുക്കാനായി എത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണ് കണ്ട് വരുന്നത്. രാജ്യത്തൊട്ടാകെ ഇത് വരെ 38.5 ലക്ഷത്തിലധികം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുണ്ട്. 2 കോടി 33 ലക്ഷത്തിലധികം പേരാണ് ഇത് വരെ രണ്ടാം ഡോസ് സ്വീകരിച്ചത്.

Covid confirmed 3575 people in Saudi Arabia today

Similar Posts