< Back
Saudi Arabia
സൗദിയിൽ ഇന്ന് 4500 പേർക്ക് കോവിഡ്; 5700 പേർക്ക് രോഗം ഭേദമായി
Saudi Arabia

സൗദിയിൽ ഇന്ന് 4500 പേർക്ക് കോവിഡ്; 5700 പേർക്ക് രോഗം ഭേദമായി

Web Desk
|
26 Jan 2022 9:28 PM IST

രാജ്യത്തൊട്ടാകെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 70 ലക്ഷം കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം

സൗദി അറേബ്യയിൽ ഇന്ന് 4500ലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5700 ലധികം പേർക്ക് രോഗം ഭേദമായി. കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചായായി ഇന്നും രോഗമുക്തിയാണ് പുതിയ കേസുകളേക്കാൾ മുന്നിട്ട് നിൽക്കുന്നത്. പുതിയ രോഗികളിൽ 1489 പേർ റിയാദിലും 472 പേർ ജിദ്ദയിലും 198 പേർ ഹുഫുഫിലും 194 പേർ മക്കയിലുമാണ്. മറ്റു നഗരങ്ങളിലെല്ലാം 140 നും താഴെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 39 പേർ കൂടി ഇന്ന് അത്യാസന്ന നിലയിലെത്തി. ഇതുൾപ്പെടെ 40,000ത്തിലധികം പേരാണ് നിലവിൽ ചികിത്സയിലുളളത്. രാജ്യത്തൊട്ടാകെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 70 ലക്ഷം കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Covid has been confirmed by more than 4,500 people in Saudi Arabia today. More than 5700 people were cured.

Similar Posts