< Back
Saudi Arabia
ലോകകപ്പ് ടീമംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി
Saudi Arabia

ലോകകപ്പ് ടീമംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി

Web Desk
|
24 Oct 2022 10:20 PM IST

കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസലിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച

ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരങ്ങള്‍ അടുത്തിരിക്കെ സൗദി ദേശീയ ടീമംഗങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമായി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച നടത്തി. ജിദ്ദയിലെ രാജകൊട്ടാരത്തില്‍ സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍ രാജകുമാരന്‍ ടീംഗങ്ങള്‍ക്ക് ഉപദേശ നില്‍ദ്ദേശങ്ങള്‍ നല്‍കി.

ഗ്രൂപ്പ് മല്‍സരങ്ങളില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കുവാനും മല്‍സരങ്ങള്‍ ആസ്വദിക്കുവാനും കളിക്കാരെ അദ്ദേഹം ഉണര്‍ത്തി. മികച്ച വിജയം നേടാന്‍ കഴിയുമെന്നും രാജ്യവും ജനങ്ങളും പ്രാര്‍ഥനയുമായി കൂടെയുണ്ടാകുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ കളിക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്കി. ലോകപ്പിന് യോഗ്യത നേടിയ ടീമിനെയും അണിയറ പ്രവര്‍ത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

യോഗ്യത ഉറപ്പാക്കാന്‍ വഹിച്ച പങ്കിനെയും പ്രയത്‌നങ്ങളെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസലിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

Similar Posts