< Back
Saudi Arabia

Saudi Arabia
ദക്ഷിണ കേരള ഇസ്‌ലാമിക് കൾചറൽ സെന്റർ ഹജ്ജ് സെൽ രൂപീകരിച്ചു
|27 May 2024 5:31 PM IST
സംശയനിവാരണത്തിന് ഗൈഡൻസ് വിഭാഗം മുഴുവൻ സമയങ്ങളിലും ഓൺലൈനായി സേവനത്തിനുണ്ടാകുമെന്നു ഡികെഐസിസി സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ
മക്ക: ഇന്ത്യയിൽ നിന്ന് പരിശുദ്ധ ഹജ്ജിന് വരുന്ന തീർത്ഥാടകർക്ക് വേണ്ട സേവനങ്ങൾക്ക് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവാസി സംഘടനയായ ദക്ഷിണ കേരള ഇസ്‌ലാമിക് കൾചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഹജ്ജ് സെൽ രൂപീകരിച്ചു. ഷംനാദ് ചിതറ (ചീഫ് കോർഡിനേറ്റർ), ബിലാൽ മൗലവി (മക്ക കോർഡിനേറ്റർ), മൻഷാദ് (മക്ക മെഡിക്കൽ), നവാസ് മൗലവി (മദീന കോർഡിനേറ്റർ), മുഹമ്മദ് നിജ (മദീന മെഡിക്കൽ), ശംസുദ്ധീൻ ഫൈസി, സൈനുദ്ധീൻ ബാഖവി (ഗൈഡൻസ്) എന്നിവരാണ് ഭാരവാഹികൾ.
സംശയനിവാരണത്തിന് ഗൈഡൻസ് വിഭാഗം മുഴുവൻ സമയങ്ങളിലും ഓൺലൈനായി സേവനത്തിനുണ്ടാകുമെന്നും ഡികെഐസിസി സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകളും സംഘടന പ്രസിദ്ധീകരിച്ചിട്ടുണ്ട്. മക്കയിൽ സ്വന്തമായ നിലയിലും മദീനയിൽ മദീന ഇന്ത്യൻ ഹജ്ജ് വെൽഫയർ ഫോറത്തിന്റെ കീഴിലുമാണ് പ്രവർത്തിക്കുന്നത്.