< Back
Saudi Arabia
Kinder Garden Graduation Day
Saudi Arabia

കിന്റർ ഗാർഡൻ ബിരുദദാന ദിനം സംഘടിപ്പിച്ചു

Web Desk
|
31 March 2023 10:00 PM IST

ദമ്മാം അൽഖൊസാമ ഇന്റർനാഷണൽ സ്‌കൂൾ കിന്റർ ഗാർഡൻ ബിരുദദാന ദിനം സംഘടിപ്പിച്ചു. വർണ്ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ച പരിപാടി ദമ്മാം കിങ് ഫഹദ് ആശുപത്രി ഡോ. നസീബ ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രചോദനം പകർന്ന് ഡോക്ടർ പഠന ക്ലാസ് നടത്തി. യു.കെ.ജി തലം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ബിരുദദാനവും നടന്നു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

വിദ്യാർത്ഥികളുടെ സമ്പൂർണ വ്യക്തിത്വ വികസനത്തിന് അൽഖൊസാമാ ഇന്റർനാഷണൽ സ്‌കൂൾ നൽകുന്ന പ്രാധാന്യം പ്രകടമാക്കുന്നതായിരുന്നു വിവിധ പരിപാടികൾ. എൽ.കെ.ജി വിദ്യാർഥികൾ രക്ഷിതാവിനൊപ്പം അവതരിപ്പിച്ച സ്വാഗതനൃത്തം സദസ്സിനെ ആഹ്ലാദഭരിതരാക്കി. എൽ.കെ.ജി വിദ്യാർത്ഥികൾ യു.കെ.ജി വിദ്യാർത്ഥികൾക്കായി പ്രത്യേക ഫെയർവെൽ ഗാനവും അവതരിപ്പിച്ചു.

സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുൽ അസീസ്, വൈസ് പ്രിൻസിപ്പൽമാരായ കെ.എം സാദിഖ്, സജിത സുരേഷ് അധ്യപികമാരായ ശ്വേത, പൂജ, കെ.ജി കോഡിനേറ്റർ സേബ നിയാസ് എന്നിവർ നേതൃത്വം നൽകി.

Similar Posts