< Back
Saudi Arabia
Saudi Arabia
ദമ്മാം ബദര്‍ എഫ്.സി ടൂര്‍ണ്ണമെന്‍റിന് നാളെ തുടക്കം
|10 July 2025 9:27 PM IST
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി കാൽപന്ത് കൂട്ടായ്മയായ ഡിഫയുടെ സഹകരണത്തോടെ ബദർ ഫുട്‍ബോൾ ക്ലബ് സംഘടിപ്പിക്കുന്ന ഇലവൻസ് ടൂർണമെന്റിന് നാളെ തുടക്കം കുറിക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു. ടൂര്‍ണ്ണമെന്‍റിന്‍റെ മുന്നോടിയായി ടൂർണമെന്റ് ലോഗോയും ഫിക്സ്ചറും പ്രകാശനം ചെയ്തു. ടൂർണമെന്റിൽ കിഴക്കൻ പ്രവിശ്യയിലെ 17 ടീമുകൾ മാറ്റുരക്കും. മേളയുടെ ലോഗോ പ്രകാശനം ഡിഫ പ്രസിഡന്റ് ഷമീർ കൊടിയത്തൂർ ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ റഫീഖ് കൂട്ടിലങ്ങാടിക്ക് നൽകി നിർവ്വഹിച്ചു. ഡിഫ ജനറൽ സെക്രട്ടറി റഷീദ് മാളിയേക്കൽ, രക്ഷാധികാരി മുജീബ് കളത്തിൽ, ടെക്നിക്കൽ കമ്മിറ്റി അംഗം റാസിഖ് വള്ളിക്കുന്ന്, രക്ഷാധികാരി റഷീദ് കൊളക്കൽ, ക്ലബ് പ്രസിഡന്റ് മഹ്‌റൂഫ്, സെക്രട്ടറി ഷഹീം മങ്ങാട് തുടങ്ങിയവർ പങ്കെടുത്തു. വിവിധ ക്ലബുകളുടെ ഭാരവാഹികള്‍ സംബന്ധിച്ചു