< Back
Saudi Arabia
സാമൂഹ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗത്തിന്   സ്വീകരണമൊരുക്കി ദമ്മാം ഫുട്ബോള്‍ അസോസിയേഷന്‍
Saudi Arabia

സാമൂഹ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗത്തിന് സ്വീകരണമൊരുക്കി ദമ്മാം ഫുട്ബോള്‍ അസോസിയേഷന്‍

Web Desk
|
21 Jun 2022 12:00 PM IST

ഹൃസ്വസന്ദര്‍ശനത്തിനായി ദമ്മാമിലെത്തിയ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തക നര്‍ഗീസ് ബീഗത്തിന് ദമ്മാം ഫുട്ബോള്‍ അസോസിയേഷന്‍(ഡിഫ) സ്വീകരണം നല്‍കി.

ഡിഫ സംഘടിപ്പിച്ചു വരുന്ന സൂപ്പര്‍ കപ്പ് സെമിഫൈനല്‍ വേദിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിവിധ സംഘടനകളുടെ വനിതാ പ്രതിനിധികളും പങ്കെടുത്തു. കേക്ക് മുറിച്ചും കളിക്കാരുമായി മധുരം പങ്കിട്ടും ഇവര്‍ കാല്‍പ്പന്ത് കളിയുടെ ഭാഗമായി. ഡോ. ലിന്‍ഷ അലവി, ഫസീല മുജീബ്, സജിത ഷഫീഖ് എന്നിവര്‍ ചേര്‍ന്ന് നര്‍ഗീസിനുള്ള ഉപഹാരം കൈമാറി. റഫീഖ് കൂട്ടിലങ്ങാടി, ഷനൂബ് കൊണ്ടോട്ടി, മുജീബ് കളത്തില്‍ റിയാസ് പറളി എന്നിവര്‍ നേതൃത്വം നല്‍കി.

Similar Posts