< Back
Saudi Arabia
Dammam KMCC
Saudi Arabia

ദമ്മാം കെഎംസിസി യാത്രയയപ്പ് നൽകി

Web Desk
|
26 Jun 2023 12:03 AM IST

ദമ്മാമിൽ നിന്ന് ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന പ്രവർത്തകർക്കും, ഹജ്ജ് സേവനത്തിനു പോകുന്ന കെഎംസിസി വളണ്ടിയർമാർക്കും ഊഷ്മളമായ യാത്രയയപ്പ് നൽകി. പ്രസിഡന്റ്‌ ഹമീദ് വടകരയുടെ അധ്യക്ഷതയിൽ കെഎംസിസി ഓഫീസിൽ നടന്ന യാത്രയയപ്പ് സംഗമം ഹജ്ജ് വളണ്ടിയർ കൺവീനർ ഖാദർ അണങ്കൂർ ഉദ്ഘാടനം ചെയ്തു. കിഴക്കൻ പ്രാവിശ്യ കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ ഖാദർ മാസ്റ്റർ, സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ്‌ C H മൗലവി, ജൗഹർ കുനിയിൽ, ബഷീർ ആലുങൽ, സുധീർ പുനയം ശരീഫ് പാറപ്പുറത്തു, വഖാർ സാഹിബ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

മുഹമ്മദ്‌ കരിങ്കപ്പാറ, റഊഫ് ഉസ്താദ്, അൻസാർ ടൊയോട്ട, ശിഹാബ് കപ്പൂർ , ജമാൽ ആലമ്പാടി, ഉമ്മർ ഖലീജ്, ആഷിഖ് ഖാലിദിയ, വഹീദ് റഹ്മാൻ, റിയാസ് മമ്പാട്, ബൈജു കുട്ടനാട്, അഷ്‌റഫ്‌ കണ്ണൂർ, അസ്ലം കരിപ്പൂർ, ഫൈസൽ CH, ,ഷെബീബ് ഖാലിദിയ, ഫസ്‌ലു തിരൂർ, എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ, അമീറലി കോഡൂർ എന്നിവർ സദസ്സുമായി സംവദിച്ചു.

അഫ്സൽ വടക്കേക്കാട്, സലാഹുദ്ദീൻ വേങ്ങര, സലാം മുയ്യം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അബ്ദുന്നസീർ പൊന്മുണ്ടത്തിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച സംഗമത്തിന് സൈനുൽ ആബിദീൻ കുമളി സ്വാഗതവും അബ്ദുറഹ്മാൻ പൊന്മുണ്ടം നന്ദിയും പറഞ്ഞു.

Similar Posts