< Back
Saudi Arabia

Saudi Arabia
ദമ്മാം ലുലു ഈദാഘോഷം സംഘടിപ്പിച്ചു
|6 July 2023 9:52 AM IST
ദമ്മാം ലുലു ഹൈപ്പർമാർക്കറ്റ് ഈദാഘോഷം സംഘടിപ്പിച്ചു. ലുലു മാളിൽ സംഘടിപ്പിച്ച ഈദ് ഇശൽനൈറ്റിൽ കണ്ണൂർ ശരീഫ്, റമീസ്, റിയാന, നബീൽ എന്നിവർ നയിച്ച ഗാനമേള അരങ്ങേറി.
ബലിപെരുന്നാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ആഘോഷരാവ് ആസ്വദിക്കാൻ കുടുംബങ്ങളുൾപ്പെടെ നിരവധി പേരെത്തി. ലുലു മാൾ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടന്നത്. ദമ്മാമിലെ വെത്യസ്ത കലാ ട്രൂപ്പുകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങിലെത്തി. ലുലു റീജിയണൽ ഡയരക്ടർ മോയ്സ് നൂറുദ്ധീൻ, റീജിയണൽ മാനേജർ സലാം സുലൈമാൻ, കൊമേഴ്ഷ്യൽ മാനേജർ ഹാഷീം കുഞ്ഞഹമ്മദ്, വിവിധ സംഘടന പ്രതിനിധികൾ, സാമൂഹ്യ, സാംസാകാരി പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.