< Back
Saudi Arabia
ദമ്മാം തുറമുഖത്ത് വാഹന ഇറക്കുമതിക്കും കയറ്റുമതിക്കുമായി പുതിയ ലോജിസ്റ്റിക്‌സ് സോൺ
Saudi Arabia

ദമ്മാം തുറമുഖത്ത് വാഹന ഇറക്കുമതിക്കും കയറ്റുമതിക്കുമായി പുതിയ ലോജിസ്റ്റിക്‌സ് സോൺ

Web Desk
|
28 April 2025 10:42 PM IST

സോൺ സ്ഥാപിക്കാനുള്ള കരാറിൽ സൗദി പോർട്ട്‌സ് അതോറിറ്റിയും അബ്ദുല്ലത്തീഫ് അൽഈസ ഹോൾഡിംഗ് ഗ്രൂപ്പും ധാരണയിലെത്തി.

ദമ്മാം: ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് വാഹനങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമായി പ്രത്യേക ലോജിസ്റ്റിക്‌സ് സോൺ സ്ഥാപിക്കാൻ സൗദി പോർട്ട്‌സ് അതോറിറ്റിയും അബ്ദുല്ലത്തീഫ് അൽഈസ ഹോൾഡിംഗ് ഗ്രൂപ്പും ധാരണയിലെത്തി. 30 കോടി റിയാൽ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ സോണിനായുള്ള കരാറിൽ ഇരു വിഭാഗവും ഒപ്പുവച്ചു. അബ്ദുല്ലത്തീഫ് അൽഈസ ഹോൾഡിംഗ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അൽഈസ യൂനിവേഴ്‌സൽ മോട്ടോഴ്‌സാണ് പദ്ധതി നടപ്പാക്കുന്നത്.

3,82,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന ലോജിസ്റ്റിക്‌സ് സോൺ വാഹനങ്ങൾ, സ്‌പെയർ പാർട്‌സുകൾ എന്നിവയുടെ ഇറക്കുമതിക്കും പുനർകയറ്റുമതിക്കും പ്രധാനമായും ഉപയോഗിക്കും. ഇതിൽ 7,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വെയർഹൗസും 13,000-ൽ അധികം കാറുകളും ട്രക്കുകളും ഒരേ സമയം കൈകാര്യം ചെയ്യാൻ ശേഷിയുള്ള ലോജിസ്റ്റിക്‌സ് ഏരിയയും ഉൾപ്പെടുന്നു.

സൗദി അറേബ്യയെ ഒരു ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമായി മാറ്റുന്നതിനുള്ള ശ്രമങ്ങളിൽ ദമ്മാം കിംഗ് അബ്ദുൽ അസീസ് തുറമുഖം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ പുതിയ പദ്ധതി അന്താരാഷ്ട്ര കമ്പനികളെ കൂടുതൽ ആകർഷിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Related Tags :
Similar Posts