< Back
Saudi Arabia
ദമ്മാം ആർ എസ് സി പ്രവാസി സാഹിത്യോത്സവ് ഡിസംബര്‍ 26ന്
Saudi Arabia

ദമ്മാം ആർ എസ് സി പ്രവാസി സാഹിത്യോത്സവ് ഡിസംബര്‍ 26ന്

Web Desk
|
25 Nov 2025 12:59 PM IST

"വേരിറങ്ങിയ വിത്തുകൾ" എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കുന്നത്

ദമ്മാം: ദമ്മാം ആർ എസ് സി കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിനുള്ള സ്വാഗതസംഘം രൂപീകരിച്ചു. സലീം സഅദി ചെയർമാനും അർഷദ് കണ്ണൂർ ജനറൽ കൺവീനറും ഹസൻ സഖാഫി ചിയ്യൂർ ഫിനാൻസ് ചെയർമാനുമായാണ് കമ്മിറ്റി നിലവില്‍ വന്നത്. "വേരിറങ്ങിയ വിത്തുകൾ" എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ഡിസംബർ 26 വെള്ളിയാഴ്ചയാണ് പരിപാടി. പ്രവാസി വിദ്യാർഥികളുടെയും യുവതയുടെയും സർഗശേഷിയും ആവിഷ്കാരങ്ങളും പരിപോഷിപ്പിക്കുക എന്നതാണ് ലക്ഷ്യം.

സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ ആർ എസ് സി ദമ്മാം സോൺ ചെയർമാൻ അബ്ദുൽ ഹസീബ് മിസ്ബാഹിയുടെ അധ്യക്ഷതയിൽ ഐ സി എഫ് ഇൻ്റർനാഷനൽ പബ്ലിക്കേഷൻ സെക്രട്ടറി സലീം പാലച്ചിറ ഉദ്ഘാടനം ചെയ്തു. ആർ എസ് സി ഗ്ലോബൽ എക്സിക്യൂട്ടീവ് സ്വാദിഖ് സഖാഫി ജഫനി സന്ദേശഭാഷണം നടത്തി. ഐ സി എഫ് ദമ്മാം റീജിയൻ പ്രസിഡൻ്റ് അഹ്മദ് നിസാമി സമിതി പ്രഖ്യാപനം നടത്തി. സലീം പാലച്ചിറ, അഹ്മദ് നിസാമി, അഷ്‌റഫ് കരുവൻപൊയിൽ, ശംസുദ്ദീൻ സഅദി, അബ്ബാസ് തെന്നല, ഹസൻ ഹാജി, യൂസുഫ് സഅദി, അൻവർ കളർകോട് എന്നിവർ അംഗങ്ങളായ അഡ്വൈസറി സമിതിയുൾപ്പടെ എൺപതംഗ സമിതിയാണ് പതിനഞ്ചാമത് എഡിഷൻ ദമ്മാം സോൺ സാഹിത്യോത്സവിൻ്റെ സംഘാടക‍. സഫ്‌വാൻ തങ്ങൾ, മുഹമ്മദ് കുഞ്ഞ് അമാനി, സിദ്ദീഖ് ഇർഫാനി, റഷീദ് വാടാനപ്പിള്ളി, റാഷിദ് കാലിക്കറ്റ്, അഷ്‌റഫ് ചാപ്പനങ്ങാടി, അഷ്‌റഫ് പട്ടുവം തുടങ്ങിയവർ സംബന്ധിച്ചു. ഐ സി എഫ്, ആർ എസ് സി ഗ്ലോബൽ, നാഷനൽ, റീജിയൻ, സോൺ പ്രതിനിധികൾ പങ്കെടുത്ത സംഗമത്തിൽ കലാലയം സെക്രട്ടറി അസ്‌ലം സിദ്ദീഖി സ്വാഗതവും സ്വബൂർ കണ്ണൂർ നന്ദിയും പറഞ്ഞു.

Similar Posts