< Back
Saudi Arabia
ദമ്മാം സൂപ്പര്‍ കപ്പ് ഫിക്‌സചര്‍ പ്രകാശനവും ട്രോഫി ലോഞ്ചിങും നടന്നു
Saudi Arabia

ദമ്മാം സൂപ്പര്‍ കപ്പ് ഫിക്‌സചര്‍ പ്രകാശനവും ട്രോഫി ലോഞ്ചിങും നടന്നു

Web Desk
|
4 Dec 2023 2:03 PM IST

ദമ്മാമിലെ കാല്‍പന്ത് പ്രേമികളെ ആവേശം കൊള്ളിച്ച് മീഡിയാവണ്‍ സൂപ്പര്‍ കപ്പ് മല്‍സരങ്ങളുടെ ഫിക്‌സചര്‍ പ്രകാശനവും ട്രോഫി ലോഞ്ചിംഗും നടന്നു. അല്‍മദീന ഹോള്‍സെയില്‍ ഡിവിഷന്‍ മാനേജര്‍ റാഷിദ് വളപ്പില്‍, ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍ എന്നിവര്‍ ചേര്‍ന്ന് വിന്നേഴ്‌സ് ട്രോഫി പ്രകാശനം ചെയ്തു.

മീഡിയാവണ്‍ സൗദി എക്‌സിക്യൂട്ടീഫ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ബഷീര്‍, അബ്ദുല്‍ അസീസ് എ.കെ എന്നിവര്‍ റണ്ണേഴ്‌സ് ട്രോഫിയുടെ പ്രകാശനം നിര്‍വ്വഹിച്ചു. അല്‍അനൂദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഓപ്പറേഷന്‍ മാനേജര്‍ നൗഫല്‍ പൂവകുറിശി, ഡിഫ പ്രസിഡന്റ് എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഡിഫ ടെക്‌നിക്കല്‍ കമ്മിറ്റി അംഗം ഷരീഫ് മാണൂര്‍ ഫിക്‌സചര്‍ പ്രകാശനത്തിന് നേതൃത്വം നല്‍കി.

ലയാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ അബ്ദുല്‍ ശഫീര്‍, ഗള്‍ഫ് ടെക് ട്രോഡിംഗ് പ്രതിനിധി മുഹമ്മദ് റിഫ, കാര്‍ഗോ ട്രാക്ക് പ്രതിനിധി ഇസ്ഹാഖ് അലി കോഡൂര്‍, ബദര്‍ റാബി മാര്‍ക്കറ്റിംഗ് ഹെഡ് നൗഷാദ് തഴവ, എ.കെ.എസ് ഗ്ലോബല് ലോജിസ്റ്റിക്സ് ബിസിനസ് ഹെഡ് ഷാനവാസ് അബ്ദുല്ഖാദര് എന്നിവര്‍ സംബന്ധിച്ചു. ഡിഫ ഭാരവാഹികള്‍, ടീം മാനേജര്‍സ്, ടൂര്‍ണ്ണമെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു. പന്ത്രണ്ട് ടീമുകള്‍ പങ്കെടുക്കുന്ന മേളക്ക് ഡിസംബര്‍ ഏഴിന് ദമ്മാം അല്‍തറജ് സ്റ്റേഡിയത്തില്‍ തുടക്കമാകും.

Similar Posts