< Back
Saudi Arabia
അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ വിയോഗം; അനുശോചിച്ച് സൗദി തനിമ കേന്ദ്ര സമിതി
Saudi Arabia

അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ വിയോഗം; അനുശോചിച്ച് സൗദി തനിമ കേന്ദ്ര സമിതി

Web Desk
|
28 Aug 2022 10:32 PM IST

ധിഷണശാലിയായ പണ്ഡിതനേയും നേതാവിനെയുമാണ് ജമാഅത്തെ ഇസ്ലാമിക്കും ഇന്ത്യന്‍ മുസ്ലിംങ്ങള്‍ക്കും നഷ്ടമായത്

റിയാദ്: ജമാഅത്തെ ഇസ്ലാമി മുന്‍ അഖിലേന്ത്യ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ വിയോഗത്തില്‍ സൗദി തനിമ കേന്ദ്ര സമിതി അനുശോചനം രേഖപ്പെടുത്തി. ധിഷണശാലിയായ പണ്ഡിതനേയും നേതാവിനെയുമാണ് ജമാഅത്തെ ഇസ്ലാമിക്കും ഇന്ത്യന്‍ മുസ്ലിംങ്ങള്‍ക്കും നഷ്ടമായത്. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും വിദ്വേഷവും ഇല്ലാതാക്കാനും സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സൗഹൃദത്തിന്റെയും അന്തരീക്ഷം വളര്‍ത്തിയെടുക്കാനും നിരന്തരം ശ്രമിച്ച വ്യക്തി കൂടിയാണ് ജലാലുദ്ദീന്‍ ഉമരിയെന്നെ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Similar Posts