< Back
Saudi Arabia
ഡിഫ സൂപ്പര്‍ കപ്പ്-2022 ഫുട്‌ബോള്‍ മേളയുടെ സ്ലോഗണ്‍ പുറത്തിറക്കി
Saudi Arabia

ഡിഫ സൂപ്പര്‍ കപ്പ്-2022 ഫുട്‌ബോള്‍ മേളയുടെ സ്ലോഗണ്‍ പുറത്തിറക്കി

Web Desk
|
20 April 2022 6:04 PM IST

ദമാം: ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന ഡിഫ സൂപ്പര്‍ കപ്പ്-2022 ഫുട്‌ബോള്‍ മേളയുടെ സ്ലോഗണ്‍ പുറത്തിറക്കി.

ദമാമില്‍ സംഘടിപ്പിച്ച ഡിഫ ഇഫ്താര്‍ സംഗമത്തില്‍ പ്രമുഖ സൗദി ബിസിനസ് കണ്‍സള്‍ട്ടന്റ് നജീബ് മുസ്ല്യാരകത്ത് സ്ലോഗണ്‍ റിലീസ് ചെയ്തു. 'എല്ലാറ്റിനും മീതെ ഒരു സ്വപ്നവുമായി പുതിയ തുടക്കം, ഒരുങ്ങികൊള്ളുക' എന്ന വാചകമാണ് മേളയുടെ സ്ലോഗണ്‍. ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍ അധ്യക്ഷനായ ചടങ്ങില്‍ അഫ്‌സല്‍ കണ്ണൂര്‍ റമദാന്‍ സന്ദേശം നല്‍കി.

വില്‍ഫ്രഡ് ആന്‍ഡ്രൂസ്, സകീര്‍ വള്ളക്കടവ്, രാജു കെ. ലുക്കാസ്, മന്‍സൂര്‍ മങ്കട, നാസര്‍ വെള്ളിയത്ത്, ലിയാക്കത്ത് കരങ്ങാടന്‍, റിയാസ് പറളി, മുജീബ് പാറമ്മല്‍, ജാബിര്‍ ഷൗക്കത്ത്, ഖലീല്‍ പൊന്നാനി എന്നിവര്‍ സംബന്ധിച്ചു. നറുക്കെടുപ്പില്‍ സാബിത്ത് തെക്കേപ്പുറം, അജ്മല്‍ കോളക്കോടന്‍, റഫീക് ചാച്ച, നസീബ് വാഴക്കാട്, സിദ്ദീക് കണ്ണൂര്‍, മുജീബ് അരിക്കോട്, റിഹാന്‍ അലി ജാബിര്‍, ഫതീന്‍ മങ്കട, റഷീദ് ചേന്ദമംഗല്ലൂര്‍ തുടങ്ങിയവര്‍ വിജയികളായി. ഷനൂബ് കൊണ്ടോട്ടി സ്വാഗതവും അഷ്‌റഫ് എടവണ്ണ നന്ദിയും പറഞ്ഞു. റഊഫ് ചാവക്കാട് ഖിറാഅത്ത് നടത്തി.

Similar Posts