< Back
Saudi Arabia

Saudi Arabia
മാസങ്ങൾക്ക് ശേഷം സൗദിയിൽ ഡീസൽ വിലയിൽ വർധനവ്
|1 Jan 2023 9:05 AM IST
സൗദിയിൽ ഡീസൽ വില വർധിപ്പിച്ചു. ലിറ്ററിന് പന്ത്രണ്ട് ഹലാല വർധിപ്പിച്ച് എഴപത്തിയഞ്ച് ഹലാലയാക്കി ഉയർത്തി.
ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ വില ഇന്നലെ മുതൽ പ്രാബല്യത്തിലായി. മാസങ്ങൾക്ക് ശേഷമാണ് ഡീസലിന് രാജ്യത്ത് വില ഉയർത്തുന്നത്.