< Back
Saudi Arabia
ഡിഫ സൂപ്പര്‍ കപ്പ് മെഗാഫുട്ബോള്‍ മേള മെയ് 26 മുതല്‍
Saudi Arabia

ഡിഫ സൂപ്പര്‍ കപ്പ് മെഗാഫുട്ബോള്‍ മേള മെയ് 26 മുതല്‍

Web Desk
|
22 May 2022 10:34 AM IST

ഇരുപത് ഇന്ത്യന്‍ ക്ലബ്ബുകള്‍ മത്സരത്തില്‍ മാറ്റുരക്കും

ദമ്മാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഡിഫ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ഈ മാസം ഇരുപത്തിയേഴ് മുതല്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡിഫയില്‍ രജിസ്റ്റര്‍ ചെയ്ത ഇരുപത് ക്ലബ്ബുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും.

സൗദി കിഴക്കന്‍ പ്രവിശ്യയില്‍ കോവിഡിന് ശേഷം സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ക്ലബ്ബുകളുടെ ആദ്യ ടൂര്‍ണ്ണമെന്റാണ് ഡിഫയുടേത്. 'എല്ലാത്തിനും മീതെ ഒരു സ്വപ്നവുമായി പുതിയ തുടക്കം, ഒരുങ്ങികൊള്ളുക' എന്ന സ്ലോഗണ്‍ ഉയര്‍ത്തിയാണ് മത്സരം സഘടിപ്പിക്കുന്നത്.

മെയ് ഇരുപത്തിയേഴിന് വിപുലമായ പരിപാടികളോടെ ടൂര്‍ണ്ണമെന്റ് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍, കിസ്റ്റോണ്‍ ഗ്രൂപ്പ് ഓഫ് സി.ഇ.ഒ ലിയാഖത്ത് കരങ്ങാടന്‍, റഫീഖ് കൂട്ടിലങ്ങാടി, ഷനൂബ് കൊണ്ടോട്ടി, വില്‍ഫ്രഡ് ആന്‍ഡ്രൂസ്, സകീര്‍ വള്ളികടവ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Similar Posts