< Back
Saudi Arabia

Saudi Arabia
ജൂദ് ഹൗസിങ് കാമ്പയിനിലേക്ക് ഇതുവരെ എത്തിയത് 140 കോടി റിയാൽ
|12 March 2026 1:44 PM IST
പാർപ്പിടമില്ലാത്തവർക്കായി ഭവന യൂണിറ്റുകൾ നൽകുന്നതാണ് പദ്ധതി
റിയാദ്: സൗദിയുടെ ജൂദ് ഹൗസിങ് കാമ്പയിനിലേക്ക് ഇതുവരെ എത്തിയത് 140 കോടി റിയാലിലധികം സംഭാവനയെന്ന് അധികൃതർ അറിയച്ചു. റമദാൻ 22 വരെയുള്ള കണക്കാണ് പുറത്തു വന്നിരിക്കുന്നത്. സൗദി സകൻ ഫൗണ്ടേഷൻ വഴി പാർപ്പിടമില്ലാത്തവർക്കായി ഭവന യൂണിറ്റുകൾ നൽകുന്നതാണ് പദ്ധതി.
കേവലം ഒരു വീട് എന്നതിലുപരി, കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന മികച്ച സൗകര്യങ്ങളോടു കൂടിയ യൂണിറ്റുകളാണ് നിർമിച്ചു നൽകുന്നത്. പദ്ധതിയുടെ ഭാഗമായി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ചേർന്ന് "ജനറോസിറ്റി ഈസ് ഫ്രം അസ് ആൻഡ് വിതിൻ അസ്"എന്ന കാമ്പയിൻ ആരംഭിക്കുകയും ജൂദ് പ്ലാറ്റ്ഫോമിലൂടെ 15 കോടി റിയാൽ പ്രാരംഭ സംഭാവനയായി നൽകുകയും ചെയ്തിരുന്നു.