< Back
Saudi Arabia
ഇഖാമ പ്രഫഷൻ മാറ്റിയെന്ന സന്ദേശത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സൗദി അധികൃതർ
Saudi Arabia

ഇഖാമ പ്രഫഷൻ മാറ്റിയെന്ന സന്ദേശത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സൗദി അധികൃതർ

Web Desk
|
14 July 2022 10:31 PM IST

അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് വിദേശികളുടെ പ്രഫഷൻ കോഡുകളിൽ വരുത്തിയ മാറ്റത്തിന്റെ ഭാഗമായാണ് മൊബൈൽ സന്ദേശം ലഭിക്കുന്നതെന്ന് മാനവവിഭവശേഷി മന്ത്രാലയ അധികൃതർ

സൗദി അറേബ്യയിൽ വിദേശികളുടെ ഇഖാമ പ്രഫഷൻ മാറ്റിയതായുള്ള സന്ദേശത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച് വിദേശികളുടെ പ്രഫഷൻ കോഡുകളിൽ വരുത്തിയ മാറ്റത്തിന്റെ ഭാഗമായാണ് മൊബൈൽ സന്ദേശം ലഭിക്കുന്നതെന്ന് മാനവവിഭവശേഷി മന്ത്രാലയ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്തരം സന്ദേശം ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അധികൃതരുടെ വിശദീകരണം.

വിദേശികളുടെ പ്രഫഷൻ മാറിയതായി അറിയിച്ചു കൊണ്ടുള്ള പാസ്പോർട്ട് വിഭാഗത്തിന്റെ മൊബൈൽ സന്ദേശമാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ലഭിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിൽ പ്രസിദ്ധീകരിച്ച ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഓക്യുപേഷൻസ് മാനദണ്ഡപ്രകാരമാണ് പുതിയ കോഡുകൾ നൽകുന്നത്. ഇതിന്റെ ഭാഗമായി സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിൽ സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഓക്യുപേഷൻസ് അനുസരിച്ചാണ് മാറ്റം നടന്നു വരുന്നത്. പത്ത് ഗ്രൂപ്പുകളിലായി 2015 ഓളം പ്രഫഷനുകളുടെ പുനഃക്രമീകരണമാണ് ഇതിന്റെ ഭാഗമായി പുരോഗമിക്കുന്നത്.


Don't worry about the message that Iqama profession has changed: Saudi

Similar Posts