< Back
Saudi Arabia

Saudi Arabia
ഡി.ആർ കോറിയർ ആന്റ് കാർഗോ സൗദിയിലും പ്രവർത്തനമാരംഭിച്ചു
|31 July 2022 12:36 AM IST
സൗദിയുടെ മറ്റു ഭാഗങ്ങളിൽ കൂടി ഉടൻ ശാഖകൾ ആരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ പ്രമുഖ കാർഗോ ഗ്രൂപ്പായ ഡി.ആർ കോറിയർ ആന്റ് കാർഗോ സൗദിയിലും പ്രവർത്തനമാരംഭിച്ചു. കമ്പനിയുടെ സൗദിയിലെ ആദ്യ ഔട്ട്‌ലെറ്റ് ദമ്മാം സീക്കോക്ക് സമീപത്താണ് പ്രവർത്തനമാരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക നിരക്കിളവും ലഭ്യമാക്കിയിട്ടുണ്ട്.
സൗദിയുടെ മറ്റു ഭാഗങ്ങളിൽ കൂടി ഉടൻ ശാഖകൾ ആരംഭിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. മാർക്കറ്റിംഗ് എക്സക്യൂട്ടിവുമാരായ ഷാനി, ബർഷിദ്, ദിവ രക്ഷാധികാരി സലീം എടക്കാട്, സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് ബാബർ ബോപ്പാൽ എന്നിവരും സംബന്ധിച്ചു.