< Back
Saudi Arabia
Saudi Arabia- Saudi Arabia news

സൗദി പൗരന്മാരിലൊരാൾ ട്വിറ്ററിൽ നടത്തിയ അന്വേഷണത്തിനാണ് മറുപടി

Saudi Arabia

സൗദിയിൽ ഡ്രൈവർ വിസക്കാർക്ക് മൂന്ന് മാസം വരെ നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാം

Web Desk
|
11 Feb 2023 11:11 PM IST

നിശ്ചിത കാലാവധിക്കകം ലൈസൻസ് സ്വന്തമാക്കണം. നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാനുള്ള നിബന്ധനകളും ട്രാഫിക് വിഭാഗം വിശദീകരിച്ചു.

റിയാദ്: സൗദിയിൽ ഡ്രൈവർ വിസക്കാർക്ക് മൂന്ന് മാസം വരെ നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാം. നിശ്ചിത കാലാവധിക്കകം ലൈസൻസ് സ്വന്തമാക്കണം. നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാനുള്ള നിബന്ധനകളും ട്രാഫിക് വിഭാഗം വിശദീകരിച്ചു.

വിദേശങ്ങളില്‍ നിന്ന് ഡ്രൈവര്‍ വിസയില്‍ പുതുതായി സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശികള്‍ക്കാണ് നാട്ടിലെ ലൈസൻസ് ഉപയോഗിക്കാനാവുക. റിക്രൂട്ട് ചെയ്ത വിസയിലെത്തിയതു മുതൽ മൂന്നു മാസം വരെ സൗദിയില്‍ വാഹനമോടിക്കാം. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി പൗരന്മാരിലൊരാൾ ട്വിറ്ററിൽ നടത്തിയ അന്വേഷണത്തിനാണ് മറുപടി.

പുതിയ തൊഴില്‍ വിസയില്‍ സൗദിയിലെത്തുന്ന വിദേശി ഡ്രൈവർ, സ്വന്തം നാട്ടിലെ ലൈസന്‍സ് അംഗീകൃത സ്ഥാപനം വഴി വിവര്‍ത്തനം ചെയ്യണം. ലൈസൻസിൽ പറഞ്ഞ ഇനത്തിലുള്ള വാഹനമേ ഓടിക്കാവൂ. വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ട്രാഫിക് നിയമ ലംഘനമായി കണക്കാകുമെന്നും ഡയറക്ട്രേറ്റ് ചൂണ്ടിക്കാട്ടി.

Related Tags :
Similar Posts