< Back
Saudi Arabia
ജിദ്ദ തുറമുഖത്ത് വൻ ലഹരിവേട്ട; 23 ലക്ഷത്തോളം ലഹരി ഗുളികകൾ പിടികൂടി
Saudi Arabia

ജിദ്ദ തുറമുഖത്ത് വൻ ലഹരിവേട്ട; 23 ലക്ഷത്തോളം ലഹരി ഗുളികകൾ പിടികൂടി

Web Desk
|
13 Aug 2023 11:47 PM IST

മധുര പലഹാരങ്ങൾക്കിടയിൽ രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 22 ലക്ഷത്തോളം ലഹരി ഗുളികകളാണ് പിടികൂടിയത്.

ജിദ്ദ: സൗദിയിലെ ജിദ്ദ തുറമുഖത്ത് വൻ മയക്കുമരുന്ന് വേട്ട. മധുര പലഹാരങ്ങൾക്കിടയിൽ രഹസ്യമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 22 ലക്ഷത്തോളം ലഹരി ഗുളികകളാണ് ജിദ്ദ തുറമുഖത്തെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്. ഇവ സ്വീകരിക്കാനെത്തിയ രണ്ട് പേരെ അധികൃതർ കസ്റ്റഡിലെടുത്തു.

സുരക്ഷാ സാങ്കേതിക വിദ്യകൾ പരിശോധിച്ച് നടത്തിയ പരിശോധനയിലൂടെയാണ് ലഹരികടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയത്. എല്ലാത്തരം കള്ളക്കടത്ത് ശ്രമങ്ങളെയും ചെറുക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയുടെ ഇറക്കുമതിലും കയറ്റുമതിയിലും തുടരുന്ന കസ്റ്റംസ് നിയന്ത്രണങ്ങളും പരിശോധനയും ശക്തമായി തുടരുമെന്ന് സകാത്ത് ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.


Related Tags :
Similar Posts