< Back
Saudi Arabia
സൗദിയിൽ വാടകക്കാരന് ഇ-റെസിപ്റ്റ്; റസിപ്റ്റ് ലഭിച്ചില്ലെങ്കിൽ കുടിശ്ശിക
Saudi Arabia

സൗദിയിൽ വാടകക്കാരന് ഇ-റെസിപ്റ്റ്; റസിപ്റ്റ് ലഭിച്ചില്ലെങ്കിൽ കുടിശ്ശിക

Web Desk
|
14 Aug 2023 12:10 AM IST

വിദേശികളുൾപ്പെടെയുള്ളവർക്ക് ഇജാർ പ്ലാറ്റ്‌‍ഫോം വഴി വാടകയടക്കാനും റസിപ്റ്റ് നേടാനും സാധിക്കുമന്നും ഇജാർ പ്ലാറ്റ്‌‍ഫോം അറിയിച്ചു.

ജിദ്ദ: സൗദിയിൽ ഇജാർ പ്രോഗ്രാം വഴി അടക്കുന്ന വാടകക്ക് ഇലക്ട്രോണിക് റസിപ്റ്റ് അനുവദിക്കണമെന്ന് ഇജാർ പ്ലാറ്റ്‌‍ഫോം വ്യക്തമാക്കി. ഇലക്ട്രോണിക് റസിപ്റ്റ് അനുവദിക്കാത്ത വാടക കുടിശ്ശികയായി രേഖപ്പെടുത്തും. വിദേശികളുൾപ്പെടെയുള്ളവർക്ക് ഇജാർ പ്ലാറ്റ്‌‍ഫോം വഴി വാടകയടക്കാനും റസിപ്റ്റ് നേടാനും സാധിക്കുമന്നും ഇജാർ പ്ലാറ്റ്‌‍ഫോം അറിയിച്ചു.

താമസ കെട്ടിടത്തിനും മറ്റും വാടകക്കാരൻ അടക്കുന്ന വാടക തുകക്ക് ഇജാർ പ്ലാറ്റ്‌‍ഫോമിൽ നിന്നുള്ള ഇലക്ട്രോണിക് റസിപ്റ്റ് നിർബന്ധമാണ്. ഇടനിലക്കാരായ റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്കോ, കെട്ടി ഉടമകൾക്കോ നൽകുന്ന പണത്തിന് ഇലക്ട്രോണിക് റസിപ്റ്റ് അനുവദിക്കാനുള്ള സംവിധാനം ഇജാർ പ്ലാറ്റ്‌‍ഫോമിലുണ്ട്. വാടകക്കാരന് പണമായോ, ബാങ്ക് ട്രാൻസ്ഫറായോ വാടക അടക്കാം.

സദ്ദാദ് സേവനം, മദ പെയ്‌മെൻ്റ് തുടങ്ങിയ സംവിധാനങ്ങളിലൂടെയും വാടക അടക്കാൻ സൗകര്യമുണ്ട്. എന്നാൽ പണമായോ ബാങ്ക് ട്രാൻസ്ഫർ ആയോ ആണ് വാടക തുക അടക്കുന്നതെങ്കിൽ, അതിനുള്ള ഇലക്ട്രോണിക് റസിപ്റ്റ് വാടകക്കാരൻ നേടേണ്ടതാണ്. അതിനുള്ള സൗകര്യം ഇജാർ പ്ലാറ്റ്‌‍ഫോമിലുണ്ട്.

വാടക്കാരൻ ഇജാർ പ്ലാറ്റ്‌‍ഫോമിൽ പ്രവേശിച്ച് ധനകാര്യ പട്ടികയിലെ വ്യൂ ഇൻവോയ്‌സ് എന്നതിൽ നിന്നും റസിപ്റ്റിനുള്ള അപേക്ഷ സമർപ്പിക്കാം. കെട്ടിട ഉടമ അനുമതി നൽകുന്നതോടെ ഇലക്ട്രോണിക് റസിപ്റ്റ് അനുവദിക്കും. ഇപ്രകാരം ഇലക്ട്രോണിക് റസിപ്റ്റ് നേടിയില്ലെങ്കിൽ വാടക്കാരൻ്റെ മേൽ വാടക കുടിശ്ശികയായി രേഖപ്പെടുത്തുന്നതാണെന്ന് ഇജാർ പ്ലാറ്റ്‌‍ഫോം അറിയിച്ചു.


Similar Posts