< Back
Saudi Arabia
സൗദിയില്‍ സംഭാവന സ്വീകരിക്കുന്നതിന് അനുമതി
Saudi Arabia

സൗദിയില്‍ സംഭാവന സ്വീകരിക്കുന്നതിന് അനുമതി

Web Desk
|
31 Aug 2022 11:45 PM IST

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് സംഭാവനകള്‍ സ്വീകരിക്കുന്നതിന് സ്വദേശികളായ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും അനുമതി നല്‍കുന്നതിനാണ് നീക്കമാരംഭിച്ചത്

സൗദിയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി കമ്പനികള്‍ക്കും വ്യക്തികള്‍ക്കും സംഭാവനകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കുന്നു. സംഭാവന ശേഖരണത്തിന് ലൈസന്‍സ് ലഭ്യമാക്കിയും സാമ്പത്തികവും ഭരണപരവുമായ മേല്‍നോട്ടം സാധ്യമാക്കിയുമാണ് അനുമതി നല്‍കുക. നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍ പ്രോഫിറ്റ് സെക്ടറാണ് നടപടികളാരംഭിച്ചത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് സംഭാവനകള്‍ സ്വീകരിക്കുന്നതിന് സ്വദേശികളായ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും അനുമതി നല്‍കുന്നതിനാണ് നീക്കമാരംഭിച്ചത്. നാഷണല്‍ സെന്റര്‍ ഫോര്‍ നോണ്‍ പ്രോഫിറ്റ് സെക്ടറാണ് നടപടികളാരംഭിച്ചത്. ലൈസന്‍സ് അനുവദിച്ചും സാമ്പത്തികവും ഭരണപരവുമായ മേല്‍നോട്ടം സാധ്യമാക്കിയും വ്യവസ്ഥാപിതമായ മാര്‍ഗത്തില്‍ ധനസമാഹരണം സാധ്യമാക്കുകയാണ് ലക്ഷ്യം.

പ്രത്യേക ലൈസന്‍സ് നേടുന്നതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് അനുവദിക്കുക. വിദേശങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതിന് മന്ത്രിസഭയുടെ പ്രത്യേക അനുമതിയും നേടിയിരിക്കണം. പണമായി സംഭാവനകള്‍ സ്വീകരിക്കുന്നതിനും നിയന്ത്രണമുണ്ടാകും. എന്നാല്‍ വിദേശത്തുള്ള ഏജന്‍സികള്‍ക്കും വ്യക്തികള്‍ക്കും സംഭാവന വിതരണം ചെയ്യുന്നതിന് സമ്പൂര്‍ണ്ണ വിലക്ക് തുടരും.

Similar Posts