< Back
Saudi Arabia
ഹജ്ജ് തീർത്ഥാടകരെ കബളിപ്പിച്ച 36 കമ്പനികളുടെ ലൈസൻസ് ഈജിപ്ത് റദ്ദാക്കി
Saudi Arabia

ഹജ്ജ് തീർത്ഥാടകരെ കബളിപ്പിച്ച 36 കമ്പനികളുടെ ലൈസൻസ് ഈജിപ്ത് റദ്ദാക്കി

Web Desk
|
28 Aug 2024 10:08 PM IST

ഹജ്ജ് പെർമിറ്റും താമസ സൗകര്യവും ഇല്ലാതെ ഹാജിമാരെ മക്കയിലെത്തിച്ചുവെന്നാണ്‌ കേസ്

ജിദ്ദ: ഹാജിമാരെ കബളിപ്പിച്ച 36 കമ്പനികളുടെ ലൈസൻസ് ഈജിപ്ത് റദ്ദാക്കി. ഈ വർഷത്തെ ഹജ്ജ് സീസണിൽ നടത്തിയ നിയമലംഘനത്തിന്റെ പേരിലാണ് നടപടി. അനധികൃതമായി ഹജ്ജിലെത്തിയ നിരവധി പേർ ഇത്തവണ മരണപ്പെട്ടിരുന്നു. ഹജ്ജ് പെർമിറ്റും താമസ സൗകര്യവും ഇല്ലാതെ ഹാജിമാരെ മക്കയിലെത്തിച്ചു എന്നാണ് കേസ്. ഇതിനാലാണ് 36 ഹജ്ജ് കമ്പനികൾക്കെതിരെ നടപടി. നേരത്തെ സൗദിയും ഈ കമ്പനികളെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.

നിയമലംഘനം നടത്തിയതായി തെളിയിക്കപ്പെട്ട എല്ലാ കമ്പനികളെയും കുറിച്ചുള്ള അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ഈജിപ്തിലെ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ വർഷത്തെ ഉംറ സീസണുകൾ നിരീക്ഷിച്ചുവരികയാണെന്നും ഈ മേഖലയിലുള്ള കമ്പനികൾ നിയമങ്ങളും തീരുമാനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

അറഫയിലും മിനയിലും താമസം ഒഴിവാക്കി കുറഞ്ഞ നിരക്കിൽ ഹജ്ജ് ചെയ്യാനുള്ള ഓഫറായിരുന്നു ഈജിപ്ഷ്യൻ കമ്പനികൾ കൊടുത്തത്. ഇത് നിയമ വിരുദ്ധമാണ്. കൊടും വേനലിൽ ഹാജിമാർ ഇതോടെ മക്കയിൽ തളർന്ന് വീണു. ഉയർന്ന ചൂടിൽ ടെന്റുകൾ ഇല്ലാത്തതിനാൽ നേരിട്ട് വെയിലേറ്റ് പലരും വീണിരുന്നു. ഇത്തവണ ഹജ്ജിനിടെ 1301 തീർത്ഥാടകർ മരണപ്പെട്ടു. ഇതിൽ 658 തീർത്ഥാടകരും ഈജിപ്തുകാരാണ്. ഇതിൽ തന്നെ 630 പേരും പെർമിറ്റ് ഇല്ലാത്തവരും. ഇതോടെയാണ് സൗദിയും ഈജിപ്തും നടപടി ആരംഭിച്ചത്.

Similar Posts