< Back
Saudi Arabia

Saudi Arabia
മാസപ്പിറവി ദൃശ്യമായി; ഗള്‍ഫില്‍ ബലിപെരുന്നാൾ ജൂലൈ ഒന്‍പതിന്
|29 Jun 2022 11:19 PM IST
സൗദിയിലെ തുമൈർ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്.
ഗള്‍ഫില്‍ ജൂലൈ ഒന്‍പതിന് ബലിപെരുന്നാള്‍. സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് ബലിപെരുന്നാൾ ജൂലൈ ഒന്‍പതിനാണെന്ന് സ്ഥിരീകരിച്ചത്. മാസപ്പിറവി ദൃശ്യമായെന്ന ഔദ്യോഗിക പ്രഖ്യാപനം സൗദി സുപ്രീം കോടതി നടത്തി. സൗദിയിലെ തുമൈർ എന്ന സ്ഥലത്താണ് മാസപ്പിറവി ദൃശ്യമായത്.
ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫ സംഗമം ജൂലൈ എട്ടിന് വെള്ളിയാഴ്ച നടക്കും. മാസപ്പിറവി ദൃശ്യമായതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേയ്ക്ക് തീര്‍ഥാടകരും അധികൃതരും കടക്കും. ദുല്‍ഹജ് ഏഴിന് വൈകിട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍ നിന്നു നീങ്ങിത്തുടങ്ങും. ജൂലൈ 12 ന് ചടങ്ങുകള്‍ അവസാനിക്കും. നേരത്തെ ഒമാനിലും മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.