< Back
Saudi Arabia
ഈദുൽ ഫിത്വർ; വിപണികളിൽ പരിശോധന ശക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം
Saudi Arabia

ഈദുൽ ഫിത്വർ; വിപണികളിൽ പരിശോധന ശക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം

Web Desk
|
19 March 2026 1:26 PM IST

12,900 ലധികം വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി

റിയാദ്: ഈദുൽ ഫിത്വർ പ്രമാണിച്ച് സൗദി അറേബ്യയിലെ വിപണികളിൽ വാണിജ്യ മന്ത്രാലയം പരിശോധന കർശനമാക്കി. പെരുന്നാൾ വസ്ത്രങ്ങൾ, സകാത്തുൽ ഫിത്വർ ഉൽപ്പന്നങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിലാണ് മന്ത്രാലയത്തിന്റെ പ്രത്യേക സംഘം പരിശോധന നടത്തി. പെരുന്നാൾ കാലത്തെ തിരക്ക് കണക്കിലെടുത്ത് ഉപഭോക്താക്കൾ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.

ഉൽപ്പന്നങ്ങളിൽ കൃത്യമായി വിലവിവരം പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും പരസ്യപ്പെടുത്തിയ വില തന്നെയാണോ കൗണ്ടറുകളിൽ ഈടാക്കുന്നത് എന്നും ഉദ്യോഗസ്ഥർ പരിശോധിച്ചു. കൂടാതെ, കടകൾ നൽകുന്ന പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും നിയമവിധേയമാണോ എന്ന് സംഘം വിലയിരുത്തി. ഡിസ്കൗണ്ട് നിരക്കുകൾ യഥാർത്ഥ വിലയുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Similar Posts