< Back
Saudi Arabia

Saudi Arabia
യാമ്പു റോയൽ കമ്മീഷൻ പുഷ്‌പോത്സവനഗരിയിൽ ഈദാഘോഷം
|8 April 2024 10:22 AM IST
പ്രവേശനം ടിക്കറ്റ് മുഖാന്തരമാണ്
സൗദി അറേബ്യയിലെ യാമ്പു റോയൽ കമ്മീഷൻ പുഷ്‌പോത്സവനഗരിയിൽ ഈദാഘോഷങ്ങൾ ഒരുക്കി. 'ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരു പോലെ സന്തോഷം നൽകുന്ന... ആകാശവും മനസ്സും ഒരുപോലെ പ്രകാശിക്കുന്ന... സായാഹ്നത്തിലെ ഇരുട്ടിനെ വകവയ്ക്കാതെ ആകാശത്ത് തിളങ്ങുന്ന ഏറ്റവും മനോഹരമായ കരിമരുന്ന് പ്രകടനങ്ങൾ രേഖപ്പെടുത്താൻ നിങ്ങളുടെ ക്യാമറകളും ഫോണുകളും തയ്യാറാക്കൂ...' എന്ന പരസ്യവാചകത്തോടെയാണ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്.

ഈദിനോടനുബന്ധിച്ച് വിവിധ പരിപാടികളാണ് നടക്കുന്നത്. പ്രവേശനം ടിക്കറ്റ് മുഖാന്തരമാണ്.