< Back
Saudi Arabia
Saudi Arabia
സൗദിയിൽ ഈദ് അവധി റമദാൻ 29ന് ശേഷം ആരംഭിക്കും
|11 March 2025 8:07 PM IST
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് 6 ദിവസമായിരിക്കും അവധി
റിയാദ്: സൗദിയിൽ ഈദ് അവധി റമദാൻ 29ന് ശേഷം ആരംഭിക്കും. റമദാൻ 29 അഥവാ ശനിയാഴ്ച കഴിഞ്ഞ് നാല് ദിവസത്തേക്കാവും ഔദ്യോഗിക അവധി ലഭിക്കുക. ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളായിരിക്കും ഇത്. വെള്ളി, ശനി എന്നിവ സാധാരണ അവധി ദിവസമുള്ള സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ആ ദിവസങ്ങളുടെ ആനുകൂല്യം കൂടി ലഭിക്കും. ഇത്തരം കമ്പനികൾക്കായിരിക്കും ആറ് ദിവസത്തെ ഈദ് അവധി ലഭിക്കുക. വെള്ളി, ശനി എന്നീ ദിവസങ്ങൾ സാധാരണ അവധി ഇല്ലാത്ത സ്ഥാപനങ്ങൾക്ക് നാല് ദിവസവും അവധി ലഭിക്കും. സൗദിയിലെ മുൻ നിര കമ്പനികൾക്ക് വ്യാഴം കൂടി അവധി നൽകുന്നതോടെ ഒൻപത് ദിവസം വരെ അവധി ലഭിക്കുന്നവരും ഉണ്ട്. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.