< Back
Saudi Arabia

Saudi Arabia
സൗദിയിൽ മാസപ്പിറ ദൃശ്യമായി: ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്
|6 Jun 2024 10:12 PM IST
ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 15ന്
റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫിൽ ബലിപെരുന്നാൾ ജൂൺ 16ന്. നാളെ ദുൽഹജ്ജ് മാസം ഒന്നായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. മാസപ്പിറ കാണാത്തതിനാൽ ഒമാനിൽ മാത്രം ബലിപെരുന്നാൾ ജൂൺ 17നായിരിക്കും. ദുൽഹജ്ജ് മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ ബലിപെരുന്നാൾ ജുൺ 17 തിങ്കളാഴ്ചയായിരിക്കുമെന്ന് മത കാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഒമാനിൽ ഇന്ന് ദുൽഖഅദ് 29 ആയിരുന്നു.
അതേസമയം, ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 15ന് നടക്കും. ജൂൺ 14 വെള്ളിയാഴ്ച ഹജ്ജിനായി തീർഥാടകർ മിനായിലേക്ക് നീങ്ങും.