< Back
Saudi Arabia

Saudi Arabia
മാസപ്പിറ കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച.
|8 April 2024 8:58 PM IST
ഒമാനിൽ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ നാളെയാകും പ്രഖ്യാപനം.
ഗൾഫിൽ പെരുന്നാൾ ബുധനാഴ്ച. ഗൾഫിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണിത്. ഇതോടെ റമദാൻ 30 ദിനം പൂർത്തിയാക്കി ഗൾഫിൽ പെരുന്നാൾ ബുധനാഴ്ചയായിരിക്കും. ഒമാനിൽ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ നാളെയാണ് പ്രഖ്യാപനം. ഒമാനിൽ റമദാൻ 29 ദിനം പൂർത്തിയാവുക നാളെയാണ്. അതിനാൽ മാസപ്പിറവി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നാളെയാകും ഒമാനിലെ പ്രഖ്യാപനം. മക്കയിലും മദീനയിലും ഉൾപ്പെടെ സൗദിയിലുടനീളം പെരുന്നാൾ നമസ്‌കാരവും ഈദ്ഗാഹുകളുമുണ്ടാകും.