< Back
Saudi Arabia

Saudi Arabia
സൗദിയിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷം നടത്തി
|16 Aug 2022 10:37 AM IST
സൗദിയിലെ എംബസിയിലും കോൺസുലേറ്റിലും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ നടന്നു. എംബസിയിൽ ഡി.സി.എമ്മും സിജിയും പരിപാടികൾക്ക് നേതൃത്വം നൽകി. നൂറു കണക്കിന് ഇന്ത്യക്കാരും നയതന്ത്ര പ്രതിനിധികളും പരിപാടികളിൽ പങ്കാളികളായി.
എഴുന്നൂറിലധികം പേരുടെ സാന്നിധ്യത്തിലാണ് റിയാദ് ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. എംബസി ഡി.സി.എം എൻ. രാം പ്രസാദ് എംബസി അങ്കണത്തിൽ പതാകയുയർത്തി. ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. മുഹമ്മദ് ഷാഹിദ് ആലം പതാകയുയർത്തി.
എംബസിയിലെ ചടങ്ങിൽ ഡി.സി.എമ്മും കോൺസുലേറ്റിൽ സിജിയും രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. കോൺസുലേറ്റിലും എംബസിയിലും നടന്ന ചടങ്ങുകളിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളുടെ കലാ പരിപാടികളും അരങ്ങേറി. വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളും സൗദി പൗരന്മാരും പരിപാടികളുടെ ഭാഗമായി.