< Back
Saudi Arabia

Saudi Arabia
നിയോമിലേക്ക് ഇലക്ട്രിക് ഷിപ്പുകളും; സ്വീഡിഷ് കമ്പനിയുമായി കരാറിലെത്തി സൗദി
|20 Aug 2024 8:43 PM IST
സൗദിയുടെ ആഢംബര വിനോദ മേഖലയാണ് നിയോം
റിയാദ്: ആഢംബര വിനോദ മേഖലയായ നിയോമിലേക്ക് ഇലക്ട്രിക് ഷിപ്പുകൾ എത്തിക്കാൻ സൗദി അറേബ്യ. ഇതിനായി സ്വീഡിഷ് കമ്പനിയായ കാന്റലയുമായി നിയോം കരാറിലെത്തി. ഇവർ ഉൽപാദിപ്പിക്കുന്ന പി ട്വൽവ് കാന്റല മോഡൽ ഇലക്ട്രിക് കപ്പലുകളാണ് നിയോമിലെത്തുക. ആദ്യ ഘട്ടത്തിൽ എട്ടെണ്ണത്തിനാണ് ഓർഡർ. കടലിൽ നിന്നും ഉയർന്നു നിൽക്കുന്ന രീതിയിലുള്ളതാണ് ഇവ. ഓളത്തിലൂടെ അനായാസം നീങ്ങാനും ഇവക്ക് സാധിക്കും. കപ്പലിന്റെ പ്രവർത്തനത്തിന് സാധാരണ കപ്പലുകളുപയോഗക്കുന്ന ഊർജത്തിന്റെ 20 ശതമാനം മാത്രം മതി. അതിനാൽ തന്നെ സുസ്ഥിര വികസന മാതൃക തുടരാനും ഇവക്കാകും. നിയോമിലെ വിവിധ ദ്വീപുകൾ തമ്മിലെ സർവീസിനാകും ഇവ ഉപയോഗിക്കുക. നിയോമിലെ മറ്റൊരു പദ്ധതിയായ സിന്ദാലയിലേക്കുള്ള കപ്പലുകളും രണ്ട് വർഷത്തിനകം എത്തും.