< Back
Saudi Arabia
Emirates upgraded Boeing 777s to fly to Riyadh from March 30
Saudi Arabia

മാർച്ച് 30 മുതൽ എമിറേറ്റ്‌സിന്റെ നവീകരിച്ച ബോയിങ് 777 വിമാനങ്ങൾ റിയാദിലേക്ക്

Web Desk
|
19 March 2025 9:51 PM IST

പ്രീമിയം വിമാന സർവീസാണ് ആരംഭിക്കുന്നത്

റിയാദ്: എമിറേറ്റ്‌സ് എയർലൈനിന്റെ നവീകരിച്ച ബോയിങ് 777 വിമാനങ്ങൾ റിയാദിലേക്ക് സർവീസിനൊരുങ്ങുന്നു. പ്രീമിയം ഇക്കണോമി സംവിധാനങ്ങളുമുള്ള വിമാനങ്ങളാണിവ. മാർച്ച് 30 മുതലായിരിക്കും ആദ്യ സർവീസ്.

ബിസിനസ് ക്ലാസ് സൗകര്യവും, പ്രീമിയം ഇക്കണോമി സംവിധാനങ്ങളുമുള്ള വിമാനങ്ങളാണ് നവീകരിച്ച ബോയിങ് 777. EK815, EK816 എന്നീ സർവീസുകൾ മാർച്ച് 30 മുതൽ നവീകരിച്ച ബോയിംഗ് 777 ഉപയോഗിച്ച് സേവനം നൽകും, ദുബൈയിൽ നിന്ന് റിയാദിലേക്കും, തിരിച്ചുമുള്ള സർവീസുകളാണിത്. EK817, EK818 സർവീസുകൾ മെയ് ഏഴ് മുതലായിരിക്കും ആരംഭിക്കുക.

തുടക്കത്തിൽ ആറ് വിമാനങ്ങളായിരിക്കും സേവനം നൽകുക. ആഗസ്റ്റ് 11 മുതൽ മുഴുവൻ ദിവസവും സേവനം ലഭ്യമാകും. ഡോർ ടു ഡോർ യാത്രാനുഭവം നൽകുന്ന ഷോഫർ സർവീസുകളും നിലവിൽ എമിറേറ്റ്‌സ് റിയാദിൽ ഒരുക്കിയിട്ടുണ്ട്. റിയാദിൽ ഈ സേവനം നൽകുന്ന ഏക എയർലൈനും എമിറേറ്റ്‌സ് ആണ്.

Similar Posts