< Back
Saudi Arabia
സിറിയക്കെതിരായ ഉപരോധങ്ങള്‍ നീക്കുമെന്ന് പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയന്‍.
Saudi Arabia

സിറിയക്കെതിരായ ഉപരോധങ്ങള്‍ നീക്കുമെന്ന് പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയന്‍.

Web Desk
|
12 Jan 2025 11:32 PM IST

റിയാദില്‍ ചേര്‍ന്ന മന്ത്രിതല യോ​ഗത്തിലാണ് തീരുമാനം.

റിയാദ്: സിറിയന്‍ പ്രസിഡന്‍റ് ബഷാറുല്‍ അസദിനെ പുറത്താക്കിയ ശേഷം ചേര്‍ന്ന ആദ്യ മന്ത്രിതല യോഗം റിയാദില്‍ സമാപിച്ചു. മിഡില്‍ ഈസ്റ്റിലെയും യൂറോപ്യന്‍ യൂണിയനിലെയും വിദേശകാര്യ മന്ത്രിമാരും മറ്റ് ഉന്നത തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് യൂറോപ്യന്‍ യൂണിയനും രാഷ്ട്ര പ്രതിനിധികളും മന്ത്രിതല സമിതി യോഗത്തില്‍ അറിയിച്ചു. അന്തിമ തീരുമാനം ചര്‍ച്ച ചെയ്യാന്‍ ജനുവരി 27ന് ബ്രസ്സല്‍സില്‍ യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ പ്രത്യേക യോഗം ചേരും. പതിറ്റാണ്ടുകൾ പഴക്കമുള്ള ഉപരോധങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിറിയയുടെ പുതിയ വിദേശകാര്യ മന്ത്രി അസദ് ഹസ്സൻ അൽ-ഷൈബാനി റിയാദിലെത്തിയിരുന്നു. യൂറോപ്പിന് പുറമേ സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, ഇറാഖ്, ജോർദാൻ, ലെബനൻ, തുർക്കി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ തങ്ങളുടെ നിലപാട് അറിയിച്ചു.

Similar Posts