< Back
Saudi Arabia

Saudi Arabia
അവധിക്ക് പോയ പ്രവാസി ഹൃദയാഘാതത്തെതുടർന്ന് നാട്ടിൽ മരിച്ചു
|12 Sept 2022 11:15 AM IST
അവധിക്ക് നാട്ടിൽ പോയ പ്രവാസി ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. സൗദിയിലെ ദമ്മാമിൽ നാൽപ്പത് വർഷമായി പ്രവാസ ജീവിതം നയിച്ചിരുന്ന കണ്ണൂർ, താണ സ്വദേശി കണ്ടെത്തിൽ സൈദാറകത്ത് മുഹമ്മദ് ഹനീഫ അറബിയാണ് മരിച്ചത്.
അസുഖബാധിതനായ ഇദ്ദേഹം വിദഗ്ധ ചികിത്സക്കായാണ് മാസങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് മടങ്ങിയത്. ദമ്മാമിലെ പൊതുസമൂഹത്തിനിടയിൽ ഏറെ സുപരിചിതനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവവുമായിരുന്നു ഇദ്ദേഹം.