< Back
Saudi Arabia

Saudi Arabia
പ്രവാസി എഴുത്തുകാരി അബ്ദിയ ഷഫീനയുടെ നോവൽ 'ജിബ്രീലിന്റെ മകൾ' പ്രകാശനം ചെയ്തു
|20 Nov 2024 1:07 AM IST
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ചായിരുന്നു പ്രകാശനം
റിയാദ്: പ്രവാസി എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ അബ്ദിയ ഷഫീനയുടെ നോവൽ 'ജിബ്രീലിന്റെ മകൾ' ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കൂഴൂർ വിത്സൻ മാധ്യമ പ്രവർത്തക തന്‌സി ഹാഷിറിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ഹരിതം ബുകസാണ് പുസ്തകത്തിന്റെ പ്രസാധകർ.
ഹരിതംബുക്‌സ് പ്രസാധകൻ പ്രതാപൻ തായാട്ട്, എഴുത്തുകാരായ വെള്ളിയോടൻ, ബഷീർ തിക്കോടി, അൻവർഷാ പാലോട്, നാസർ നാസ്‌കോ ഷബീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു പി. കെ അനിൽകുമാർ പുസ്തക പരിചയം നടത്തുകയും,ഹമീദ് ചങ്ങരംകുളം പരിപാടികൾ നിയന്ത്രിക്കുകയും ചെയ്തു. എഴുത്തുകാരും സാമൂഹ്യപ്രവർത്തകരുമായ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.