< Back
Saudi Arabia
സൗദിയിൽ ഗുരുതര ട്രാഫിക് നിയമലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തും; പുതിയ ചട്ടം പ്രാബല്യത്തിൽ
Saudi Arabia

സൗദിയിൽ ഗുരുതര ട്രാഫിക് നിയമലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തും; പുതിയ ചട്ടം പ്രാബല്യത്തിൽ

Web Desk
|
4 Sept 2025 8:08 PM IST

നാടുകടത്തൽ വിധിച്ച പ്രവാസികൾക്ക് പിന്നീടൊരിക്കലും രാജ്യത്തേക്ക് തിരിച്ചു വരാൻ കഴിയില്ല

റിയാദ്: സൗദി അറേബ്യയിൽ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനം. ഗുരുതര ഗതാഗത നിയമലംഘനങ്ങൾ നടത്തുന്ന വിദേശികളെ നാടുകടത്താൻ പുതിയ നിയമഭേദഗതിക്ക് ബന്ധപ്പെട്ട വകുപ്പുകൾ അംഗീകാരം നൽകി. പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ഡ്രൈവിങ് രീതികൾക്ക് ഈ നിയമം ബാധകമാകും.

പുതിയ നിയമം പ്രാബല്യത്തിലായതോടെ, ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രവാസികളെ കോടതി വിധിക്ക് ശേഷം നാടുകടത്തും. നാടുകടത്തപ്പെട്ടവർക്ക് പിന്നീട് ഒരിക്കലും സൗദി അറേബ്യയിലേക്ക് തിരികെ പ്രവേശിക്കാൻ കഴിയില്ല. ആഭ്യന്തര മന്ത്രാലയം, വിദേശ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ എന്നീ വകുപ്പുകളുടെ സംയുക്ത അംഗീകാരത്തോടെയാണ് ഈ തീരുമാനം.

പുതിയ ചട്ടം അനുസരിച്ച്, താഴെ പറയുന്നവയെല്ലാം ഗുരുതര ട്രാഫിക് ലംഘനങ്ങളായി കണക്കാക്കും:

  • മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിക്കുന്നത്
  • ചുവപ്പ് സിഗ്‌നൽ മുറിച്ചുകടക്കുന്നത്
  • എതിർദിശയിൽ വാഹനമോടിക്കുന്നത്
  • അമിത വേഗതയിൽ ട്രാക്ക് മാറുന്നത്
  • വേഗപരിധി മറികടക്കുന്നത്
  • നിരോധിക്കപ്പെട്ട സ്ഥലങ്ങളിൽ ഓവർടേക്ക് ചെയ്യുന്നത്
Similar Posts