< Back
Saudi Arabia
Saudi winter
Saudi Arabia

ശീതകാലത്തും 'ചൂടായി' ഇത്തവണ സൗദി; 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തണുപ്പ്

Web Desk
|
17 Feb 2024 11:01 PM IST

രാജ്യത്തെ നഗരങ്ങളില്‍ എവിടെയും താപനില മൈനസ് ഡിഗ്രിയിലേക്ക താഴ്ന്നില്ല.

റിയാദ്: സൗദിയില്‍ പ്രതീക്ഷിച്ച തണുപ്പെത്തിയില്ല. ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തണുപ്പാണ് ഇത്തവണ അനുഭവപ്പെട്ടതെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍. രാജ്യത്തെ നഗരങ്ങളില്‍ എവിടെയും താപനില മൈനസ് ഡിഗ്രിയിലേക്ക് താഴ്ന്നില്ല.

സൗദിയില്‍ തണുപ്പറിയിക്കാതെ ശരത്കാലം വിടവാങ്ങാനൊരുങ്ങുകയാണെന്നാണ് ദേശീയകാലാവസ്ഥാ കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍. രാജ്യത്ത് ഇത്തവണ ഏറ്റവും കുറഞ്ഞ തണുപ്പാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.

അതിശൈത്യത്തെ രേഖപ്പെടുത്തുന്ന അല്‍മുറബ്ബനിയ്യ സീസണ്‍ പതിവിലും കുറഞ്ഞ തോതിലാണ് അനുഭവപ്പെട്ടത്. രാജ്യത്തെവിടയും താപനില പൂജ്യം ഡിഗ്രിയിലേക്കെത്തിയില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കാറ്റിന്റെ ദിശാമാറ്റമാണ് പ്രതിഭാസത്തിന് കാരണം. തണുപ്പിന് ശക്തിപകര്‍ന്നെത്തുന്ന വടക്കന്‍ കാറ്റിന് ശക്തി കുറഞ്ഞതും ഈര്‍പ്പമുള്ള തെക്കന്‍ കാറ്റിന് താരതമ്യേന ശക്തി വര്‍ധിച്ചതും തണുപ്പ് കുറയാന്‍ ഇടയാക്കി.

സൗദിയിലെ തുറൈഫിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്താറുള്ളത്. പത്ത് വര്‍ഷമായി ഇവിടെ മൈനസ് ഏഴ് ഡിഗ്രിയിലേക്ക് തണുപ്പ് കാലത്ത് താപനില താഴുമായിരുന്നു. ഇതിനാണ് ഇത്തവണ മാറ്റം സംഭവിച്ചത്.

Related Tags :
Similar Posts