< Back
Saudi Arabia

Saudi Arabia
ഫാത്തിമ തഹലിയ്യ ഫെബ്രുവരി 17-ന് ദമ്മാമിൽ
|30 Jan 2023 1:52 PM IST
സൗദി കിഴക്കൻ പ്രവിശ്യയിലെ പൊതു സമൂഹവുമായി സ്ത്രീപക്ഷ സംബന്ധമായ ആനുകാലിക വിഷയങ്ങളിലൂന്നി ഫാത്തിമ തഹലിയ്യ സംവദിക്കും
ദമ്മാം: ദമ്മാം എക്സ്പാട്രിയേറ്റ് വുമൻസ് ഫോറത്തിന്റെ ബാനറിൽ റൈസിംഗ് സ്റ്റാർസ് ദമ്മാം സംഘടിപ്പിക്കുന്ന "മിലൻ-23-മ്യൂസിക്കൽ ഈവ് "-സംഗീത വിരുന്നിൽ ഹരിതയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഫാത്തിമ തഹലിയ്യ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രശസ്ത ഗായിക സജ്ല സലീം, ഗായകരായ സലീൽ, ജിയോ, കീബോടിസ്റ്റ് ബിലാൽ എന്നിവർ അണിനിരക്കുന്ന മ്യൂസിക്കൽ നൈറ്റിനു മുന്നോടിയായി സൗദി കിഴക്കൻ പ്രവിശ്യയിലെ പൊതു സമൂഹവുമായി സ്ത്രീപക്ഷ സംബന്ധമായ ആനുകാലിക വിഷയങ്ങളിലൂന്നി ഫാത്തിമ തഹലിയ്യ സംവദിക്കും. കിഴക്കൻ പ്രാവിശ്യയിലെ സാമൂഹിക, സാംസ്കാരിക,ബിസ്സിനസ്സ് കലാ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയെ കുറിച്ചു വിശദ വിവരങ്ങൾക്ക് ഹുസ്ന ആസിഫ്, റിഫാന ആസിഫ്, ജസീല റസാക്ക് തുടങ്ങിയവരുമായി ബന്ധപ്പെടാവുന്നതാണ്. മൊബൈൽ നമ്പർ: 0543465009, 050457 5897