< Back
Saudi Arabia

Saudi Arabia
അറബ് രാജ്യങ്ങളിലെ ബലിപെരുന്നാൾ; ജൂൺ 28ന് സാധ്യതയെന്ന് നിഗമനം
|5 May 2023 7:33 AM IST
സൗദിയിലുൾപ്പെടെ അറബ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28 ആകാൻ സാധ്യതയുള്ളതായി ഗോളശാസ്ത്ര വിദഗ്ധരുടെ നിഗമനം.
ദുൽഹജ് ഒന്ന് ജൂൺ 19ന് തിങ്കളാഴ്ചയാകും. ഇതുപ്രകാരം ജൂൺ 27 ന് അറഫ ദിനവും ജൂൺ 28 ന് ബലിപെരുന്നാളുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണ് സൗദിയിൽ പെരുന്നാൾ ദിനം കണക്കാക്കാറുള്ളത്.