< Back
Saudi Arabia

Saudi Arabia
റിയാദ് മാരത്തൺ സമാപിച്ചു
|1 Feb 2026 6:12 PM IST
പങ്കെടുത്തത് 50,000-ത്തിലധികം മത്സരാർഥികൾ
റിയാദ്: റിയാദ് ഇന്റർനാഷണൽ മാരത്തണിന്റെ അഞ്ചാം പതിപ്പിന് സമാപനം. പ്രിൻസസ് നൂറ ബിൻത് അബ്ദുറഹ്‌മാൻ യൂണിവേഴ്‌സിറ്റിയിൽ തുടങ്ങിയ മാരത്തണിന് 134 രാജ്യങ്ങളിൽ നിന്നുള്ള 50,000-ത്തിലധികം മത്സരാർഥികൾ പങ്കെടുത്തു. വിവിധ ഇനങ്ങളിലെ പുരുഷ, വനിതാ വിജയികൾക്കുള്ള സമ്മാനദാനം സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റ് പ്രിൻസ് ഖാലിദ് ബിൻ അൽവലീദ് ബിൻ തലാൽ നിർവഹിച്ചു.
ഒരു വയസ്സുള്ള കുട്ടി മുതൽ 90 വയസ്സുള്ള മുതിർന്നവർ വരെ ഓട്ടത്തിൽ പങ്കുചേർന്നു. കൂടാതെ, ഭിന്നശേഷിക്കാരായ അത്‌ലറ്റുകളുടെ പങ്കാളിത്തവും മാരത്തണിന്റെ മാറ്റുകൂട്ടി. തുടർച്ചയായ അഞ്ചാം വർഷവും വേൾഡ് അത്‌ലറ്റിക്‌സ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 'എലൈറ്റ് റോഡ് റേസ്' പദവിയോടെയാണ് മത്സരങ്ങൾ നടന്നത്.