< Back
Saudi Arabia

Saudi Arabia
സൗദിയിൽ അമ്പതിനായിരം വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി
|10 Aug 2025 8:51 PM IST
അൽ ഖുറൈൻ പ്രദേശത്തെ സർവേയിലാണ് കണ്ടെത്തൽ
റിയാദ്: സൗദിയിലെ റിയാദിൽ അമ്പതിനായിരം വർഷം പഴക്കമുള്ള പുരാവസ്തുക്കൾ കണ്ടെത്തി. ശ്മശാനങ്ങൾ, റോഡുകൾ, പാത്രങ്ങൾ തുടങ്ങി നിരവധി ശേഷിപ്പുകളാണ് കണ്ടെടുത്തത്. ഹെറിറ്റേജ് കമ്മീഷന്റെ പദ്ധതിയുടെ ഭാഗമായാണ് പരിശോധന.
മധ്യ ശിലാകാലഘട്ടത്തെ അപൂർവ ശേഷിപ്പുകളുടെ ശേഖരമാണ് കണ്ടെടുത്തത്. റിയാദിന് വടക്കുപടിഞ്ഞാറുള്ള അൽ ഖുറൈൻ പ്രദേശത്തെ സർവേയിലാണ് കണ്ടെത്തൽ. ഹെറിറ്റേജ് കമ്മീഷന്റെ അൽ യമാമ പദ്ധതിയുടെ ഭാഗമായിരുന്നു സർവേ. ആധുനിക ഗവേഷണ സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരുന്നു പരിശോധന. 3,000–2,000 ബി.സി കാലത്തേതെന്ന് കരുതുന്ന വൃത്താകൃതിയിലുള്ള ശ്‌മശാനമായിരുന്നു കണ്ടെത്തിയത്. റോഡ് കണ്ടെത്തിയത് താഴ്‌വരയോട് ചേർന്നാണ്. ചരിത്രക്രമം മനസ്സിലാക്കുക, നിർമ്മാണ ശൈലികൾ കണ്ടെത്തുക, കണ്ടെത്തലുകൾ രേഖപ്പെടുത്തുക തുടങ്ങിയവയുടെ ഭാഗമായാണ് പദ്ധതി.