< Back
Saudi Arabia
റമദാൻ ആദ്യ 20 ദിവസം; മദീന സിറ്റി ബസ് സർവീസ് ഉപയോ​ഗപ്പെടുത്തിയത് 20 ലക്ഷം യാത്രക്കാർ
Saudi Arabia

റമദാൻ ആദ്യ 20 ദിവസം; മദീന സിറ്റി ബസ് സർവീസ് ഉപയോ​ഗപ്പെടുത്തിയത് 20 ലക്ഷം യാത്രക്കാർ

Web Desk
|
11 March 2026 3:03 PM IST

മസ്ജിദുന്നബവിയിലേക്കും ഖുബാ മസ്ജിദിലേക്കും വിശ്വാസികൾക്ക് സുഗമമായി എത്തുന്നതിനായാണ് സർവീസ്

ജിദ്ദ: റമദാനിലെ ആദ്യ 20 ദിവസങ്ങളിൽ മദീനയിലെ സിറ്റി ബസ് പദ്ധതി വലിയ ജനസ്വീകാര്യത ലഭിച്ച് മുന്നോട്ടു പോകുകയാണെന്ന് മദീന റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. റമദാൻ 20 വരെയുള്ള കാലയളവിൽ 20 ലക്ഷത്തിലധികം യാത്രക്കാരാണ് ബസ് സർവീസ് ഉപയോഗപ്പെടുത്തിയത്.

മസ്ജിദുന്നബവിയിലേക്കും ഖുബാ മസ്ജിദിലേക്കും വിശ്വാസികൾക്ക് സുഗമമായി എത്തുന്നതിനായാണ് സർവീസ് ഒരുക്കിയത്. ഒന്നിലധികം റൂട്ടുകളും വിവിധ സ്റ്റേഷനുകളും ഉൾപ്പെടുന്ന ബസ് സർവീസ് തീർഥാടകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. നഗരത്തിലെയും മസ്ജിദുന്നബവിക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കാൻ പദ്ധതിക്ക് സാധിച്ചതായി അതോറിറ്റി വ്യക്തമാക്കി.

Similar Posts