< Back
Saudi Arabia
This years first group of Malayali Hajj pilgrims to arrive in Mecca tomorrow
Saudi Arabia

ഈ വർഷത്തെ ആദ്യ മലയാളി ഹജ്ജ് തീർഥാടക സംഘം നാളെ മക്കയിൽ

Web Desk
|
9 May 2025 9:18 PM IST

172 തീർഥാടകരാണ് ആദ്യ സംഘത്തിലുള്ളത്

മക്ക: ഈ വർഷത്തെ ആദ്യ മലയാളി ഹജ്ജ് തീർഥാടക സംഘം നാളെ മക്കയിലെത്തും. 172 തീർഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. പുലർച്ചെ ജിദ്ദയിലെത്തുന്ന തീർഥാടകർ ഇന്ത്യൻ സമയം രാവിലെ പത്തു മണിയോടെ മക്കയിലെത്തും. തീർഥാടകരെ സ്വീകരിക്കാൻ മക്കയിൽ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്.

77 പുരുഷന്മാരും 95 സ്ത്രീകളും ഉൾപ്പെടെ 172 തീർഥാടകരാണ് ആദ്യ വിമാനത്തിൽ എത്തുന്നത്. കോഴിക്കോട്ടുനിന്ന് പുലർച്ചെ ഒന്നേ പത്തിന് പുറപ്പെടുന്ന വിമാനം, ഇന്ത്യൻ സമയം പുലർച്ചെ ഏഴ് മണിക്ക് ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തും. നടപടികൾ പൂർത്തിയാക്കി ഹജ്ജ് സർവീസ് കമ്പനികൾ തീർഥാടകരെ മക്കയിൽ എത്തിക്കും. മക്കയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധ സംഘടനകളും തീർഥാടകരെ സ്വീകരിക്കും. ഇതിനുള്ള ഒരുക്കം എല്ലാം പൂർത്തിയാക്കിയിട്ടുണ്ട്.

രണ്ടാമത്തെ വിമാനം വൈകുന്നേരം 4.30-ന് പുറപ്പെട്ട്, സൗദി സമയം രാത്രി എട്ട് മണിക്ക് ജിദ്ദയിലെത്തും. 173 തീർഥാടകരാണ് ഇതിൽ യാത്ര ചെയ്യുന്നത്. മറ്റന്നാൾ മുതൽ കണ്ണൂരിൽ നിന്നും, ഈമാസം 16 മുതൽ കൊച്ചിയിൽ നിന്നും തീർഥാടകരുടെ യാത്ര തുടങ്ങും. മദീന സന്ദർശനം പൂർത്തിയാക്കിയ ഇന്ത്യൻ ഹജ്ജ് തീർഥാടകർ എട്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മക്കയിൽ എത്തുന്നുണ്ട്. ജിദ്ദ വഴിയുള്ള ഇന്ത്യൻ ഹജ്ജ് തീർഥാടകരുടെ വരവ് നാളെ മുതലാണ് ആരംഭിക്കുന്നത്. ജിദ്ദ വഴിയെത്തുന്ന മുഴുവൻ ഹജ്ജ് തീർഥാടകരും ഹജ്ജ് കഴിഞ്ഞ് മദീന സന്ദർശനം പൂർത്തിയാക്കും. മദീന വഴിയായിരിക്കും ഇവരുടെ നാട്ടിലേക്കുള്ള മടക്കം.

Similar Posts